കേരള ഓൾറൗണ്ടർ അബ്ദുൾ ബാസിത്.

 

File photo

Sports

സഞ്ജു പതറി, കേരളം തോറ്റു

ആന്ധ്ര 225/7; കേരളം 196/5; എസ്.വി. രാഹുൽ പ്ലെയർ ഓഫ് ദ മാച്ച്

Sports Desk

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20-യിൽ മൊഹാലിയിൽ ആന്ധ്ര കേരളത്തെ 29 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 20 ഓവറിൽ 225/7 എടുത്തു; എസ്.വി. രാഹുൽ (30 പന്തിൽ 64), ഷെയ്ക്ക് റഷീദ് (39 പന്തിൽ 60), അശ്വിൻ ഹെബ്ബാർ (15 പന്തിൽ 37) എന്നിവർ തിളങ്ങി. 35 പന്തിൽ 70* നേടിയ അബ്ദുൾ ബാസിദിന്റെ പ്രകടനത്തിനും കേരളത്തെ ജയിപ്പിക്കാനായില്ല, 196/5-ൽ ഒതുങ്ങി. ക്യാപ്റ്റൻ സഞ്ജു സാംസൺ 13 പന്തിൽ 26 റൺസെടുത്തു. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നും ബിജു നാരായണൻ രണ്ടും വിക്കറ്റ് നേടി; എസ്.വി. രാഹുലാണ് പ്ലെയർ ഓഫ് ദ മാച്ച്.

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി. 29 റൺസിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിൽ ഒതുങ്ങി. 35 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിദിന്‍റെ തകർപ്പൻ ഇന്നിങ്സിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ആന്ധ്രയുടെ എസ്.വി. രാഹുലാണ് പ്ലെയർ ഒഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആന്ധ്രയ്ക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. ഷെയ്ക്ക് റഷീദും ഹേമന്ത് റെഡ്ഡിയും ചേർന്ന് 5.1 ഓവറിൽ 54 റൺസ് അടിച്ചെടുത്തു. ആറാം ഓവറിൽ ഹേമന്ത് റെഡ്ഡിയെയും (32) ക്യാപ്റ്റൻ റിക്കി ഭുയിയെയും (1) പുറത്താക്കി ബിജു നാരായണൻ കേരളത്തിന് പ്രതീക്ഷ നൽകി. പക്ഷേ, തുടർന്ന് ഒന്നിച്ച ഷൈക് റഷീദും എസ്.വി. രാഹുലും 42 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ 60 റൺസെടുത്ത റഷീദിനെ അബ്ദുൾ ബാസിദ് മടക്കി.

എന്നാൽ, അഞ്ചാം വിക്കറ്റിൽ എസ്.വി. രാഹുലും അശ്വിൻ ഹെബ്ബാറും ചേർന്ന് 18 പന്തിൽ നേടിയ 50 റൺസ് ആന്ധ്രയെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. രാഹുൽ 30 പന്തിൽ 64ഉം അശ്വിൻ ഹെബ്ബാർ 15 പന്തിൽ നിന്ന് 37ഉം റൺസ് നേടി. ഏഴ് പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന കെ. രാജുവിന്‍റെ പ്രകടനവും ആന്ധ്രയുടെ സ്കോറിന് അപ്രതീക്ഷിത കുതിപ്പേകി. കേരളത്തിനുവേണ്ടി എം.ഡി. നിധീഷ് മൂന്നും ബിജു നാരായണൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ചേസിങ്ങിൽ കേരളത്തിന് നായകൻ സഞ്ജു സാംസന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സഞ്ജുവിനെ (13 പന്തിൽ 26) പി.വി.എസ്. രാജു റിട്ടേൺ ക്യാച്ചിലൂടെ ഡഗ് ഔ‌ട്ട് കാണിച്ചു. അടുത്ത ഓവറിൽ നാല് റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി. പിന്നീട് വിഷ്ണു വിനോദും ഗോവിന്ദ് പൈയും 41 റൺസ് ടീം സ്കോറിൽ ചേർത്തു. 13 റൺസുമായി മടങ്ങിയ വിഷ്ണു വിനോദിന് പകരമെത്തിയ അബ്ദുൾ ബാസിദ് തുടക്കം മുതൽ തകർപ്പൻ ഷോട്ടുകൾ പായിച്ചു.

ഇടയ്ക്ക് ഗോവിന്ദ് ദേവ് പൈയുടെയും (36) സൽമാൻ നിസാറിനെയും (13) വിക്കറ്റുകൾ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ ബാസിദും ഷറഫുദീനും കേരളത്തിന് പ്രതീക്ഷ നൽകി. 17-ാം ഓവറിൽ തുടരെ നാല് പന്തുകൾ അതിർത്തി കടത്തിയ അബ്ദുൾ ബാസിദ് 21 റൺസാണ് നേടിയത്. മറുവശത്ത് ഷറഫുദീനും (13 പന്തിൽ 27 നോട്ടൗട്ട്)മികച്ച പിന്തുണ നൽകി. അവസാന ഓവറിലും ഫോറും സിക്സും പറത്തി ഇരുവരും കളം നിറഞ്ഞെങ്കിലും കേരളത്തിന്‍റെ മറുപടി 196 റൺസിൽ അവസാനിച്ചു. ആന്ധ്രയുടെ വെങ്കട് ശശികാന്തും നരസിംഹ രാജുവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Kerala lost to Andhra by 29 runs in the Syed Mushtaq Ali Trophy T20 at Mohali. Andhra, batting first, made 225/7 in 20 overs, led by S.V. Rahul’s 64 off 30, Shaik Rasheed’s 60 off 39 and Ashwin Hebbar’s 37 off 15. Kerala finished on 196/5 despite Abdul Basith’s unbeaten 70 off 35 balls; captain Sanju Samson made 26 off 13. M.D. Nidheesh took three wickets and Biju Narayanan two for Kerala, while S.V. Rahul was named Player of the Match.