ഹാർദിക് പാണ്ഡ‍്യ

 
Sports

ക‍്യാപ്റ്റൻ സ്ഥാനം തരാമെന്ന് കോൽക്കത്ത; ഹാർദിക് പാണ്ഡ‍്യ മുംബൈ ഇന്ത‍്യൻസ് വിടുമോ?

വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്

Aswin AM

ന‍്യൂഡൽഹി: 2027 ഐപിഎൽ സീസണിൽ ഹാർദിക്ക് പാണ്ഡ‍്യ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഹാർദിക്ക് പാണ്ഡ‍്യയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മാനേജ്മെന്‍റ് ക‍്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.

വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെയെങ്കിൽ അജിങ്ക‍്യ രഹാനെയുടെ ക‍്യാപ്റ്റൻ സ്ഥാനം തെറിക്കും. എന്നാൽ പണം നൽകിയാണോ അതോ താരകൈമാറ്റത്തിലൂടെയാണോ താരത്തെ ടീമിലെത്തിക്കുകയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ഫ്രാഞ്ചൈസികൾ തമ്മിലുള്ള ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത്. താരത്തിന്‍റെ തീരുമാനം ഇക്കാര‍്യത്തിൽ നിർണായകമാകും.

കഴിഞ്ഞ ഐപിഎൽ സീസണിൽ പ്ലേ ഓഫിൽ പോലും പ്രവേശിക്കാൻ സാധിക്കാതെ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത‍്യൻസ് ഫിനിഷ് ചെയ്തത്. 2026 ഐപിഎൽ സീസണിന് മുന്നോടിയായി 16.35 കോടി രൂപയ്ക്കാണ് ഹാർദിക്കിനെ മുംബൈ ടീമിൽ നിലനിർത്തിയത്.

10 മത്സരങ്ങളിൽ നിന്നും 206 റൺസും 4 വിക്കറ്റുകളും മാത്രമെ താരത്തിന് നേടാൻ സാധിച്ചിരുന്നുള്ളൂ. അതേസമയം, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പകരമായി ഹാർദിക് പാണ്ഡ‍്യയെ കെകെആർ ടീമിലെത്തിക്കാൻ സാധ‍്യതയുണ്ടെന്ന് മുൻ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ മൈക്കൽ വോൺ നേരത്തെ തന്നെ പ്രവചനം നടത്തിയിരുന്നു.

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ പരാമർശം; ജാൻമണി ദാസ് അറസ്റ്റിൽ

സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

ലൈംഗികാതിക്രമക്കേസിലെ ശിക്ഷ; സുപ്രീം കോടതിയെ സമീപിച്ച് തരുണ്‍ തേജ്പാൽ

‘മന്ത്രിമാരുടെ നായ്ക്കൾക്ക് പോലും മെച്ചപ്പെട്ട സൗകര്യം’; സർക്കാർ സ്കൂളുകളുടെ അവസ്ഥയിൽ വിമർശനവുമായി അഭിജീത് ദിപ്കെ

എംഎ എൻജിനിയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി