ജോബിൻ ജോബി

 
Sports

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരേപുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്

Sports Desk

തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ചുറി. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരേപുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്. ജോബിന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ മികവിൽ കൊച്ചി പടുത്തുയർത്തിയത് 242 റൺസെന്ന കൂറ്റൻ സ്കോറാണ്.

​പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരേ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലായിരുന്നു ഓപ്പണറായെത്തിയ ജോബിന്‍റെ സംഹാര താണ്ഡവം. തുടക്കത്തിൽ നിലയുറപ്പിച്ച് കളിച്ച് 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ പത്തൊൻപതുകാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രമാണ്. അവസാന ഓവറിലെ രണ്ടാം പന്തിൽ അതിമനോഹരമായി ജോബിൻ തന്‍റെ സെഞ്ച്വറി പൂർത്തിയാക്കി.

ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് പന്ത് അതിർത്തി കടത്തി ഗ്യാലറിയിലെത്തിച്ചത്. 5 ബൗണ്ടറികളും ആ ഇന്നിങ്സിന് മാറ്റുകൂട്ടി. കെസിഎല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഈ ഇടുക്കിക്കാരന്‍റെ പേരിലായി. അഴകും ആക്രമണോത്സുകതയും ഒത്തുചേർന്നതായിരുന്നു ആ ബാറ്റിങ്.

ഗ്രൗണ്ടിന്‍റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള ജോബിന്റെ മികവിന് മുന്നിൽ ആലപ്പി ബൗളർമാർ നിഷ്പ്രഭരായി. ​തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് മോഹങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്‍റെ ഈ നേട്ടം. കാഞ്ഞിരമറ്റം പെണ്ടനാത്ത്‌ വീട്ടിൽ ജോബിയുടെയും മഞ്ജുവിന്‍റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിൻ ആണ് സഹോദരൻ.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി