കുൽദീപ് യാദവ്

 
Sports

കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി കുൽദീപ് യാദവ്; യോർക്ക്‌ഷൈറിനായി പന്തെറിയും

കുൽദീപ് യാദവുമായി കരാർ ഒപ്പിട്ട കാര‍്യം യോർക്ക്ഷൈർ തങ്ങളുടെ ഔദ‍്യോഗിക വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്

Aswin AM

ലണ്ടൻ: ഇംഗ്ലീഷ് ആഭ‍്യന്തര ക്രിക്കറ്റിൽ കളിക്കാനൊരുങ്ങി ഇന്ത‍്യൻ താരം കുൽദീപ് യാദവ്. യോർക്ക്‌ഷൈറുമായി താരം കരാറിൽ ഒപ്പിട്ടു. 5 ഏകദിന മത്സരങ്ങളും മൂന്ന് റെഡ് ബോൾ മത്സരങ്ങളും താരം യോർക്ക്ഷൈറിനു വേണ്ടി കളിക്കും. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ താരം ഇടംപിടിച്ചിരുന്നുവെങ്കിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

കുൽദീപ് യാദവുമായി കരാർ ഒപ്പിട്ട കാര‍്യം യോർക്ക്ഷൈർ തങ്ങളുടെ ഔദ‍്യോഗിക വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച ഗ്ലമോർഗനെതിരേയാണ് യോർക്ക്ഷൈറിന്‍റെ ആദ‍്യ മത്സരം. യോർക്ക്ഷൈറിനു വേണ്ടി കളിക്കാൻ അവസരം നൽകിയതിൽ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് സാഹചര‍്യങ്ങളിൽ കളിക്കുന്നതിന്‍റെ വെല്ലുവിളി താൻ എപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള താരമാണ് കുൽദീപെന്നും തങ്ങളുടെ ബൗളിങ് നിരയ്ക്ക് താരം കരുത്ത് പകരുമെന്നും ടീമിന്‍റെ മാനേജർ ഗവിൻ ഹാമിൽ‌ട്ടൺ പറഞ്ഞു.

കൗണ്ടി സീസണിന്‍റെ അവസാന ഘട്ടത്തിൽ സ്പിന്നർ പ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നതായും യോർക്ക്ഷൈറിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഹാമിൽട്ടൺ പറഞ്ഞു. 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 22 ശരാശരിയിൽ 79 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് കുൽദീപ്. ഏകദിനത്തിൽ 194 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

നിതിൻ രാജിന്‍റെ മരണം; റിമാൻഡിലായി 48-ാം ദിവസം ഡോ. റാമിന് ജാമ‍്യം

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ