ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി ലയണൽ മെസി.

 

Adidas

Sports

'വാമോസ് ഇന്ത്യ'; ക്രിക്കറ്റ് ജെഴ്സിയണിഞ്ഞ് മെസി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി അണിഞ്ഞു നിൽക്കുന്ന മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

VK SANJU

അഹമ്മദാബാദ്: 2026-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരാനിരിക്കെ, കായിക ലോകത്തെ അമ്പരപ്പിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ചിത്രം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി അണിഞ്ഞു നിൽക്കുന്ന മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

അഡിഡാസിന്‍റെ സർപ്രൈസ്

ഇന്ത്യൻ ടീമിന്‍റെയും ലയണൽ മെസ്സിയുടെയും സ്പോൺസർമാരായ അഡിഡാസ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവച്ചത്. 'ലോക ചാംപ്യന്മാർക്ക് ഈ മൂന്ന് വരകൾ നന്നായി ചേരുന്നുണ്ട്, ടീം ഇന്ത്യക്ക് എല്ലാ ആശംസകളും' എന്ന കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ക്രിക്കറ്റും ഫുട്ബോളും തമ്മിലുള്ള ഈ അപൂർവ ഒത്തുചേരൽ കായിക പ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അർജന്‍റീനയുടെ ഫുട്ബോൾ ടീമിനു പരമ്പരാഗതമായി ഇന്ത്യയിൽ വലിയ തോതിൽ ആരാധക പിന്തുണയുമുള്ളതാണ്. മെസിയുടെ ഇന്ത്യ സന്ദർശനവേളിൽ ബിസിസിഐ (BCCI) ഭാരവാഹികൾ അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് ജേഴ്സി സമ്മാനിച്ചിരുന്നു. ആ ബന്ധവും അഡിഡാസുമായുള്ള മെസ്സിയുടെ കരാറുമാണ് ഇപ്പോഴത്തെ ജെഴ്സി ചിത്രത്തിനു പിന്നിൽ.

ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനവേളയിൽ ഐസിസി പ്രസിഡന്‍റ് ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജെഴ്സി സമ്മാനിക്കുന്നു.

ചരിത്ര നേട്ടത്തിനരികെ ഇന്ത്യ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കിവികളെ വീഴ്ത്തി കിരീടം നിലനിർത്താനാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഈ ഫൈനൽ ജയിക്കാനായാൽ മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാം. കൂടാതെ, സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യക്ക് ലഭിക്കും.

മെസ്സിയുടെ ഐക്യദാർഢ്യം കൂടി ലഭിച്ചതോടെ ഇന്ത്യൻ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഫുട്ബോൾ മൈതാനത്തെ രാജാവ് നൽകിയ ഈ പിന്തുണ ഇന്ത്യക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം