Lovlina Borgohain during the bout. 
Sports

ലോവ്‌ലിനയ്ക്ക് ഒളിംപിക് യോഗ്യത, പ്രീതിക്ക് വെങ്കലം

75 കിലോഗ്രാം വിഭാഗത്തിൽ ലോവ്‌ലിന സ്വർണമോ വെള്ളിയോ നേടുമെന്ന് ഉറപ്പായി

MV Desk

ഹാങ്ചൗ: ലോക ചാംപ്യൻ ലോവ്‌ലിന ബോർഗോഹെയ്ൻ ഏഷ്യൻ ഗെയിംസ് ബോക്സിങ് 75 കിലോഗ്രാം വിഭാഗം ഫൈനലിൽ കടന്നു. ഇതോടെ സ്വർണം അല്ലെങ്കിൽ വെള്ളി മെഡൽ ഉറപ്പാക്കിയ ലോവ്‌ലിന, ഒളിംപിക്സിൽ പങ്കെടുക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. 54 കിലോഗ്രാം വിഭാഗം സെമി ഫൈനലിൽ പരാജയപ്പെട്ട യുവ ബോക്സർ പ്രീതി പവാർ പരാജയപ്പെട്ടതോടെ വെങ്കല മെഡലുമായി തൃപ്തിപ്പെട്ടു.

ടോക്യോ ഒളിംപിക്സിൽ വെങ്കലം നേടിയ ലോവ്‌ലിന, ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ തായ്‌ലൻഡഡിന്‍റെ ബൈസൺ മാനികോണിനെ 5-0 എന്ന സ്കോറിലാണ് ഏകപക്ഷീയമായി പരാജയപ്പെടുത്തിയത്. നിലവിലുള്ള ഫ്ളൈവെയ്റ്റ് ചാംപ്യൻ ചൈനയുടെ ചാങ് യുവാനെതിരേ പ്രീതിയുടെ പരാജയവും ഇതേ സ്കോറിൽ തന്നെ.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി