സഞ്ജു സാംസൺ, വിഗ്നേഷ് പുത്തൂർ, വിഷ്ണു വിനോദ്

 
Sports

ഐപിഎല്ലിലെ മലയാളി സ്ക്വാഡ്

ഐ​പി​എ​ല്ലി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം സ​ഞ്ജു​വി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. സ​ച്ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്... അ​ങ്ങ​നെ നീ​ളു​ന്നു

ഐ​പി​എ​ൽ 18-ാം സീ​സ​ണി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും ത​ല​പ്പൊ​ക്കം സ​ഞ്ജു സാം​സ​നു ത​ന്നെ. രാ​ജ​സ്ഥാ​ൻ റോയൽസി​ന്‍റെ നാ​യ​ക​ൻ മാ​ത്ര​മ​ല്ല ഗ്യാ​ല​റി കാ​ണാ​ൻ കൊ​തി​ക്കു​ന്ന വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ കൂ​ടി​യാ​ണ് സ​ഞ്ജു. ഐ​പി​എ​ല്ലി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം സ​ഞ്ജു​വി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. സ​ച്ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്... അ​ങ്ങ​നെ നീ​ളു​ന്നു.

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തെ ക​ലാ​ശ​ക്ക​ള​ത്തി​ൽ എ​ത്തി​ച്ച ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ‌​ബി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നാ​യാ​ണ് ക​ളി​ക്കു​ന്ന​ത്. മെ​ഗാ താ​ര​ലേ​ല​ത്തി​ൽ 30 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് സ​ച്ചി​നെ ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി​യ​ത്. 2013ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ലൂ​ടെ​യാ​ണ് സ​ച്ചി​ൻ ബേ​ബി ഐ​പി​എ​ല്ലി​ൽ അ​ര​ങ്ങേ​റി​യ​ത്. 2016ൽ ​ഹൈ​ദ​രാ​ബാ​ദി​ലും പി​ന്നീ​ട് റോ​യ​ൽ ചലഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ നി​ര​യി​ലും ഇ​ടം​പി​ടി​ച്ചു. ആ​കെ 19 ഐപിഎൽ മത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ സ​ച്ചി​ൻ ക​ളി​ച്ചി​ട്ടു​ള്ളൂ. അതിൽ ബാ​റ്റി​ങ്ങി​ന് അ​വ​സ​രം ല​ഭി​ച്ച​ത് 11 ക​ളി​ക​ളി​ലും.

പ​ഞ്ചാ​ബ് കി​ങ്സി​ന്‍റെ താരം വി​ഷ്ണു വി​നോ​ദ്

ലേ​ല​ത്തി​ൽ 95 ല​ക്ഷം രൂ​പ​യ്ക്കാ​ണ് പ​ഞ്ചാ​ബ് ഇ​ത്ത​വ​ണ വി​ഷ്ണു വി​നോ​ദി​നെ സ്വ​ന്തം പാ​ള‍യ​ത്തി​ലെ​ത്തി​ച്ച​ത്. 2017ൽ ​റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ലൂ​ടെ​യാ​ണ് വി​ഷ്ണു വി​നോ​ദി​ന്‍റെ ഐ​പി​എ​ൽ പ്ര​വേ​ശം. 2021ൽ ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നൊ​പ്പ​വും 2022ൽ ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​വും ചേ​ർ​ന്നു. എ​ന്നാ​ൽ ഈ ​ര​ണ്ടു സീ​സ​ണി​ലും ക​ളി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​ല്ല. 2023ൽ ​മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യു​ള്ള ക​ന്നി മ​ത്സ​ര​ത്തി​ൽ 20 പ​ന്തി​ൽ 30 റ​ൺ​സോ​ടെ വി​ഷ്ണു വി​നോ​ദ് തി​ള​ങ്ങി​യി​രു​ന്നു.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷ് പു​ത്തൂ​രും ഇ​ക്കു​റി ഐ​പി​എ​ല്ലി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ്. മും​ബൈ ഇ​ന്ത്യ​ൻ​സാ​ണ് വി​ഘ്നേ​ഷി​നെ കൂ​ടെ​ക്കൂ​ട്ടി​യ​ത്. ഇ​ടം​കൈ​യ​ൻ ലെ​ഗ് സ്പി​ന്ന​റാ​യ വി​ഘ്നേ​ഷി​നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഐ​പി​എ​ൽ പ്ര​വേ​ശം സാ​ധ്യ​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന വി​ല​യാ​യ 30 ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ഘ്ഷേ​നി​നെ ലേ​ല​ത്തി​ൽ മും​ബൈ വി​ളി​ച്ചെ​ടു​ത്ത​ത്. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ലെ ദേ​വ​ദ​ത്ത് പ​ടി​ക്ക​ലും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ലെ ക​രു​ൺ നാ​യ​രും ഐ​പി​എ​ല്ലി​ലെ മ​റു​നാ​ട​ൻ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ളാ​ണ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു