മാർനസ് ലബുഷെയ്നെ

 
Sports

മാർനസ് ലബുഷെയ്നെ ഓസീസ് ഏകദിന ടീമിൽ നിന്നും പുറത്താക്കി

സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ‌ ടീമിൽ താരത്തിന് ഇടം നേടാനായിരുന്നില്ല

Aswin AM

പെർത്ത്: സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ‌ ടീമിൽ നിന്നും മാർ‌നസ് ലബുഷെയ്നെയെ പുറത്താക്കി. ഇതോടെ മാർനസ് 2027ലെ ഏകദിന ലോകകപ്പിനുള്ള ഓസീസ് ടീമിന്‍റെ ഭാഗമാകുമോയെന്ന കാര‍്യം സംശയത്തിലാണ്. 2022 മുതൽ ഓസ്ട്രേലിയൻ ടീമിന്‍റെ ഭാഗമായിരുന്ന മാർനസ് ഇന്ത‍്യയിൽ 2023ൽ നടന്ന ഏകദിന ലോകകപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ്.

അടുത്തിടെയായി ഏകദിനത്തിലും ടെസ്റ്റിലും താരം അത്ര ഫോമിലായിരുന്നില്ല. ഇതാണ് സെലക്റ്റർമാർ ഇത്തരം നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ. 2024 മുതൽ ഇതുവരെ കളിച്ചിട്ടുള്ള മത്സരങ്ങളിൽ നിന്നും ആകെ 21.87 മാത്രമാണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഏകദിനത്തിൽ നിന്നു മാത്രമാണ് താരത്തെ ഒഴിവാക്കിയതെന്ന് ചീഫ് സെലക്റ്റർ ജോർജ് ബെയ്‌ലി വ‍്യക്തമാക്കി.

ബംഗ്ലാദേശിനെതിരേ ജൂണിൽ നടന്ന പരമ്പരയിലാണ് മാർ‌നസ് അവസാനമായി ഓസീസിന് വേണ്ടി ഏകദിന മത്സരം കളിച്ചത്. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ഈ പരമ്പര ഓസീസിന് വളരെയധികം നിർണായകമാണ്. ഇരു ടീമുകൾക്കെതിരേയും ഓസ്ട്രേലിയ 6 ഏകദിന മത്സരങ്ങൾ കളിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീം: മിച്ചൽ മാർഷ് , പാറ്റ് കമ്മിൻസ്, സേവ‍്യർ ബാർട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കൊണോലി, ജോയൽ ഡേവീസ്, നേഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, ഒലിവർ പീക്ക്, മാറ്റ് റെൻഷോ, ബില്ലി സ്റ്റാൻലേക്ക്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി

മമതാ ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കി