.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ഈ സീസണില്‍ത്തന്നെ ഒഴിവാക്കാനുറച്ച് പിഎസ്ജി. പി എസ് ജി. ടീമില്‍ നിലനിര്‍ത്താന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും എംബാപ്പെയില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ലീഗ് സീസണ് തുടങ്ങുന്നതിന് മുന്നോടിയായുള്ള ടീമിന്റെ പ്രീ സീസണ് ടൂറില്‍ നിന്ന് താരത്തെ ഒഴിവാക്കി. അടുത്ത സീസണൊടുവിലാണ് എബാപ്പെയ്ക്ക് പി എസ് ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത്. ഈ ഘട്ടത്തില്‍ ഫ്രീ ഏജന്റായി ക്ലബ് വിടാനാണ് എംബാപ്പെയ്ക്ക് താത്പര്യമെന്നാണ് സൂചന. അതേസമയം, ഈ സീസണില്‍ തന്നെ താരത്തെ വിറ്റൊഴിവാക്കി വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി സ്വന്തമാക്കാനാണ് പി എസ് ജി മാനേജ്മെന്റ് ശ്രമിക്കുന്നത്.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ടെങ്കിലും വന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ആയി പിഎസ്ജിക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ അടുത്ത സീസണ് കഴിയുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് റയല്‍. എന്നാല്‍ കരാര്‍ പുതുക്കിയില്ലെങ്കില്‍ ക്ലബ്ബ് വിടണമെന്നാണ് എംബാപ്പെയ്ക്ക് പിഎസ്ജി നല്കുന്ന അന്ത്യശാസനം. ഇതോടെ ഈ ഒരു വര്‍ഷം എന്ത് ചെയ്യുമെന്ന ആശങ്ക ഫ്രഞ്ച് നായകനുണ്ട്. ജപ്പാനിലോണ് പിഎസ്ജിയുടെ പ്രീ സീസണ് ടൂര്‍. റയല്‍ മാഡ്രിഡുമായി എംബാപ്പെ അഞ്ചുവര്‍ഷ കരാറില്‍ വാക്കാല്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. എന്നാല്‍, അടുത്ത സീസണില്‍ മാത്രമാവും റയലിനായി എംബാപ്പെ കളിക്കുക.
അതിനിടെ എംബാപ്പെയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകളും രംഗത്തുണ്ട്. സൗദി ക്ലബ് അൽഹിലാൽ 200 ദശലക്ഷ്യം പൗണ്ടിന്റെ ഓഫർ പിഎസ്ജിക്കു മുന്നിൽ വച്ചിട്ടുണ്ട്. ഇത് പിഎസ്ജി അംഗീകരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേവലം ഒരു വർഷത്തേക്കാണ് എംബാപ്പെയെ അൽഹിലാലിലെത്തിക്കുന്നത്. ഈ ഡിൽ നടന്നാൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റമായി ഇതു മാറും. ഒരു സീസണിലേക്കായാല് പോലും എംബാപ്പെയെ സൗദിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്നാണ് ക്ലബ്ബുകള്‍ വിലയിരുത്തുന്നത്. പി എസ് ജിയില്‍ നിന്ന് ഈ ഒരു സീസണിലേക്ക് മാത്രമായി എംബാപ്പെയെ സൗദിയിലെത്തിക്കാനാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍ നോട്ടമിടുന്നത്. എല്‍ ഹിലാലും അല്‍ നസറുമാണ് എംബാപ്പെയ്ക്കായി മുന്നിലുള്ളത്. മോഹിപ്പിക്കുന്ന വാഗ്ദാനം ഇതിനോടകം എംബാപ്പെയ്ക്കു മുന്നില്‍ ഇരുടീമും വച്ചെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് എംബാപ്പേ പിഎസ് ജിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം എംബാപ്പെയെ ടീമില്‍ നിലനിര്‍ത്താന്‍ വമ്പന്‍ ഓഫര്‍ പി എസ് ജി മുന്നോട്ടുവെച്ചത്. 100 കോടി യൂറോയുടെ വാര്‍ഷിക പ്രതിഫലത്തില്‍ പത്തുവര്‍ഷ കരാറായിരുന്നു പി എസ് ജിയുടെ വാഗ്ദാനം. അതായത് 9124 കോടി രൂപ. 24-ാം വയസില്‍ ഒരുതാരത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ഓഫര്‍. എന്നാല്‍ ഇതിനും എംബാപ്പെയുടെ മനസിളക്കാന്‍ കഴിയാഞ്ഞതോടെയാണ് താരത്തെ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കുക എന്ന നിലപാടിലേക്ക് പി എസ് ജി എത്തിയത്.
ക്ലബ്ബുമായും ആരാധകരുമായും മാനസികമായി അകന്ന എംബാപ്പെ ഈ സീസണില്‍ ടീമില്‍ എങ്ങനെ കളിക്കുമെന്ന ചോദ്യവും ബാക്കിയാണ്. കഴിഞ്ഞ സീസണിലും എംബാപ്പെ റയലുമായി കരാറിന് അരികെ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷ നീക്കങ്ങളിലൂടെ പിഎസ്ജി എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.