ബാറ്റിങ് കോച്ചായി റോബിൻ ഉത്തപ്പ, ബൗളിങ് പരിശീലകനായി ന‍്യൂസിലൻഡ് പേസർ; മുംബൈ ഇന്ത‍്യൻസിൽ വൻ അഴിച്ചുപണി

 
Sports

ബാറ്റിങ് കോച്ചായി റോബിൻ ഉത്തപ്പ, മലിംഗയ്ക്ക് പകരം പുതിയ ബൗളിങ് പരിശീലകൻ; മുംബൈ ഇന്ത‍്യൻസിൽ വൻ അഴിച്ചുപണി

ഫീൽഡിങ് കോച്ചായി ടി. ദിലീപിനെയും ധവാൽ കുൽക്കർണിയെ ഡെവലപ്മെന്‍റ് ബൗളിങ് കോച്ചായും നിയമിച്ചിട്ടുണ്ട്

Aswin AM

മുംബൈ: ഐപിഎൽ ടീമായ മുംബൈ ഇന്ത‍്യൻസിൽ വൻ അഴിച്ചുപണി. മുൻ ഇന്ത‍്യൻ താരം റോബിൻ ഉത്തപ്പയെ ബാറ്റിങ് കോച്ചായും മുൻ ന‍്യൂസിലൻഡ് താരം മിച്ചൽ മക്ക്‌ലെനഗനെ ബൗളിങ് കോച്ചായും പ്രഖ‍്യാപിച്ചു.

കൂടാതെ ഫീൽഡിങ് കോച്ചായി ടി. ദിലീപിനെയും ധവാൽ കുൽക്കർണിയെ ഡെവലപ്മെന്‍റ് ബൗളിങ് കോച്ചായും നിയമിച്ചിട്ടുണ്ട്. ഇതിഹാസ താരം ലസിത് മലിംഗയ്ക്ക് പകരമാണ് മിച്ചൽ മക്ക്‌ലെനഗൻ മുംബൈ ഇന്ത‍്യൻസിന്‍റെ ബൗളിങ് കോച്ചായി എത്തിയിരിക്കുന്നത്.

മുംബൈ ഇന്ത‍്യൻസിന്‍റെ ഭാഗമായി നാലു ഐപിഎൽ കിരീടം സ്വന്തമാക്കിയ താരത്തിന് കോച്ചെന്ന നിലയിലും തിളങ്ങാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മഹേല ജയവർധനയ്ക്കു പകരം കീറോൺ പൊള്ളാർഡിനെ മുഖ‍്യ പരിശീലകനായി നിയമിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുംബൈ ഇന്ത‍്യൻസിൽ അടിമുടി മാറ്റമുണ്ടായിരിക്കുന്നത്.