മിച്ചൽ സ്റ്റാർക്ക്

 
Sports

2027 ഐപിഎൽ സീസണിൽ മിച്ചൽ സ്റ്റാർക്ക് കളിക്കുമോ?

ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് അന്താരാഷ്ട്ര മത്സരങ്ങൾക്കും വിശ്രമത്തിനുമാണ് താരം മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ

Aswin AM

മെൽബൺ: 2027 ലെ ഐപിഎൽ സീസൺ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കളിക്കുന്ന കാര‍്യം സംശയത്തിൽ. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് അന്താരാഷ്ട്ര മത്സരങ്ങൾക്കും വിശ്രമത്തിനുമാണ് താരം മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎല്ലിൽ നിന്നും ദീർഘകാലം വിട്ടുനിന്നത് തന്‍റെ കായികക്ഷമത നിലനിർത്താനും ടെസ്റ്റ് കരിയർ നീട്ടികൊണ്ടുപോകാനും സഹായിച്ചുവെന്നുമാണ് താരം പറയുന്നത്. മാർച്ച് 10 മുതൽ മേയ് 15 വരെയാണ് ഇത്തവണത്തെ ഐപിഎൽ സീസൺ. 2027 ജനുവരി മുതൽ മാർച്ച് വരെ ഇന്ത‍്യയിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര ഉൾപ്പെടെ തിരക്കേറിയ മത്സരക്രമമാണ് ഓസീസിനെ കാത്തിരിക്കുന്നത്.

അതിനു ശേഷം ആഷസിനു മുൻപായി മെൽബണിൽ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനായി ഓസ്ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് തിരിക്കും. ഈ തിരക്കേറിയ മത്സരക്രമം കണക്കിലെടുക്കുമ്പോൾ വിശ്രമം എന്നത് മിച്ചൽ സ്റ്റാർക്കിനെ സംബന്ധിച്ച് പ്രധാന ഘടകമായി മാറിയേക്കാം.

ഐപിഎല്ലിൽ നിന്നും വിട്ടുനിന്നില്ലായിരുന്നുവെങ്കിൽ തനിക്ക് കൂടുതൽ പണം നേടാമായിരുന്നുവെന്നും എന്നാൽ അന്ന് വിട്ടുനിന്നതിനാലാണ് താൻ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതെന്നും താരം വ‍്യക്തമാക്കി.

നിലവിൽ ഡൽഹി ക‍്യാപ്പിറ്റൽസിന്‍റെ ഭാഗമായ സ്റ്റാർക്കിനെ 11.75 കോടി രൂപയ്ക്കാണ് താരലേലത്തിൽ വിളിച്ചെടുത്തത്. 2014 മുതൽ 2026 വരെയുള്ള ഐപിഎൽ കാലഘട്ടത്തിൽ 58 മത്സരങ്ങൾ കളിച്ച സ്റ്റാർക്ക് 8.78 ബൗളിങ് എക്കണോമിയിൽ 76 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.