മിതാലി രാജ്, സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ

 
Sports

''സ്മൃതി മന്ഥനയ്ക്ക് നേരത്തെ ക‍്യാപ്റ്റൻ സ്ഥാനം നൽകേണ്ടതായിരുന്നു''; ഇന്ത‍്യൻ വനിതാ ടീമിൽ നേതൃമാറ്റം അനിവാര‍്യമെന്ന് മിതാലി രാജ്

ഇത്തവണത്തെ വനിതാ ലോകകപ്പിൽ ഇന്ത‍്യൻ ടീമിന്‍റെ പുറത്താക്കലിന് പിന്നാലെ പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു താരം

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ വനിതാ ഏകദിന, ടെസ്റ്റ് ടീമിൽ ഹർമൻപ്രീത് കൗറിന് ശേഷം സ്മൃതി മന്ഥന ഇന്ത‍്യൻ ടീമിനെ നയിക്കണമെന്ന് മുൻ ക‍്യാപ്റ്റൻ മിതാലി രാജ്. വർഷങ്ങൾക്ക് മുൻപ് തന്നെ സ്മൃതിക്ക് ക‍്യാപ്റ്റൻ സ്ഥാനം നൽകേണ്ടതായിരുന്നുവെന്നാണ് മിതാലി പറയുന്നത്. ഇത്തവണത്തെ വനിതാ ലോകകപ്പിൽ ഇന്ത‍്യൻ ടീമിന്‍റെ പുറത്താക്കലിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു താരം.

ഐസിസി ടൂർണമെന്‍റിലെ പരാജയത്തെ മാത്രം അടിസ്ഥാനമാക്കി ഹർമൻപ്രീതിന്‍റെ ഭാവി വിലയിരുത്താൻ സാധിക്കില്ലെന്നും മിതാലി പറഞ്ഞു. ദൈർഘ‍്യമേറിയ ഫോർമാറ്റുകളിൽ പരിചയസമ്പന്നയായ ക‍്യാപ്റ്റനെയാണ് ഇന്ത‍്യയ്ക്ക് വേണ്ടതെന്നും മിതാലി പറഞ്ഞു.

അതേസമയം, ടി20യിൽ യുവ താരങ്ങളെ ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് മിതാലിയുടെ പക്ഷം. ഹർമൻപ്രീതിന് പകരം ഷഫാലി വർമയെയാണ് ക‍്യാപ്റ്റനായി കാണാൻ തനിക്ക് ഇഷ്ടമെന്നും അവർ പറഞ്ഞു. മറ്റൊരു ഓപ്ഷനായി ജെമീമയെയും അവർ നാമനിർദേശം ചെയ്തു.

Get updates on WhatsApp

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

ഭീകരവാദത്തിന് ഇരട്ടത്താപ്പില്ല; പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി മോദിയുടെ പരോക്ഷ വിമർശനം

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കണം; കേന്ദ്രത്തിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് നാല് സംസ്ഥാനങ്ങൾ

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും