മുസ്തഫിസുർ റഹ്മാൻ

 
Sports

ബംഗ്ലാദേശ് ബൗളറെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കണം; കോൽക്കത്തയ്ക്ക് നിർദേശവുമായി ബിസിസിഐ

മുസ്തഫിസുറിന് പകരമായി മറ്റൊരു താരത്തെ ടീമിന് തെരഞ്ഞെടുക്കാമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി

Aswin AM

മുംബൈ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശം നൽകി ബിസിസിഐ. ഇന്ത‍്യ- ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര‍്യത്തിൽ മുസ്തഫിസുറിനെ ടീമിലെടുക്കുന്നതിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. മുസ്തഫിസുറിന് പകരമായി മറ്റൊരു താരത്തെ ടീമിന് തെരഞ്ഞെടുക്കാമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

അടുത്തിടെ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 9.20 കോടി രൂപയ്ക്കായിരുന്നു മുസ്തഫിസുറിനെ കോൽക്കത്ത സ്വന്തമാക്കിയത്. താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിന്‍റെ പേരിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സഹ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും വിമർശനം നേരിടേണ്ടി വന്നു. മുസ്തഫിസുറിനെ കളിപ്പിച്ചാൽ മത്സരം തടസപ്പെടുത്തുമെന്ന് ഹിന്ദുത്വ സംഘടനകളും ഭീഷണി മുഴക്കിയിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി