Neeraj Chopra 
Sports

ജാവലിൻ ത്രോയിൽ ഇരട്ടിമധുരം; നീരജ് ചോപ്രയ്ക്ക് സ്വർണം, കിഷോർ ജെനയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തന്നെ കിഷോർ ജെന ഇതേയിനത്തിൽ വെള്ളിയും നേടി

MV Desk

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടർന്ന് സൂപ്പർ താരം നീരജ് ചോപ്ര. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയിരിക്കുന്നത്. ഇതേയിനത്തിൽ വെള്ളിയും ഇന്ത്യക്കു തന്നെ- 87.54 മീറ്റർ ദൂരം കണ്ടെത്തിയ കിഷോർ ജെനയ്ക്ക്.

Kishore Jena

കിഷോറിൽ നിന്നു കടുത്ത മത്സരം തന്നെ നേരിട്ട നീരജ് തന്‍റെ നാലാം ശ്രമത്തിലാണ് സ്വർണത്തിലേക്കു നയിച്ച ദൂരം കണ്ടെത്തിയത്. മൂന്നാം ശ്രമം പിന്നിടുമ്പോൾ കിഷോറിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു നീരജ്.

മത്സരം അവസാനിക്കുമ്പോൾ നീരജിനു പിന്നിൽ രണ്ടാമതെത്താനേ സാധിച്ചുള്ളെങ്കിലും, അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത അതിനകം സ്വന്തമായിരുന്നു.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ