ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; 16 അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ടോം ലാഥം നയിക്കുന്ന 16 അംഗ ന്യൂസിലൻഡ് ടീമിൽ വിൽ ഒ റൂർക്ക് തിരിച്ചെത്തി. പരുക്ക് ഭേദമാകാത്തതിനാൽ മിച്ചൽ സാന്റ്നറിനെയും ബ്ലെയർ ടിക്ക്നറിനെയും ടീമിലെടുത്തിട്ടില്ല. എന്നാൽ പരുക്ക് ഭേദമായാൽ കായികക്ഷമതയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കാം.
സക്കാരി ഫൗൾക്ക്സ്, ബെൻ സീയേഴ്സ് എന്നിവർക്ക് പരുക്കിനെത്തുടർന്ന് പരമ്പര നഷ്ടമാകും. നാലു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ 7 പേസർമാരെയാണ് കിവീസ് ടീമിലെടുത്തിരിക്കുന്നത്. സിംബാബ്വെയ്ക്കെതിരേ 2025ൽ അവസാനമായി ടെസ്റ്റ് മത്സരം കളിച്ച മാറ്റ് ഫിഷറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലൻഡിനു വേണ്ടി 8 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള മൈക്കൽ റേയും ടീമിലുണ്ട്. ബാറ്റിങ്ങിലാകട്ടെ വിൽ യങ്, രച്ചിൻ രവീന്ദ്ര, ഹെൻറി നിക്കോൾസ് അടക്കമുള്ള താരങ്ങളുമുണ്ട്.
ന്യൂസിലൻഡ് ടീം: ടോം ലാഥം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവെ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്ക്രോഫ്റ്റ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, വിൽ ഒ റൂർക്ക്, ഗ്ലെൻ ഫിലിപ്പ്സ്, മൈക്കൽ റേ, രചിൻ രവീന്ദ്ര, നേഥൻ സ്മിത്ത്, വിൽ യങ്