ഫിൻ അലൻ

 
Sports

ഫിൻ അലൻ അടക്കമുള്ളവരെ തിരിച്ചുവിളിച്ചു; ഇന്ത‍്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

മിച്ചൽ സാന്‍റ്നറാണ് കിവീസിനെ നയിക്കുന്നത്

Aswin AM

വെല്ലിങ്ടൺ‌: ഇന്ത‍്യയ്ക്കെതിരേ നവംബർ നാലിന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ആരംഭിക്കാനിരിക്കുന്ന 5 ഏകദിന പരമ്പരയ്ക്കുള്ള ന‍്യൂസിലൻ‌ഡ് ടീമിനെ പ്രഖ‍്യാപിച്ചു. മിച്ചൽ സാന്‍റ്‌നർ നയിക്കുന്ന ടീമിൽ ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, രച്ചിൻ രവീന്ദ്ര, ടിം സെയ്ഫെർട്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത‍്യയ്ക്കെതിരേ കഴിഞ്ഞ ജനുവരിയിൽ നടന്ന പരമ്പരയിൽ 2-1ന് വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ്. ഏറെനാളുകൾക്ക് ശേഷമാണ് ഫിൻ അലനും ലോക്കി ഫെർഗൂസണും ന‍്യൂസിലൻഡ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്.

2023ലാണ് ഇരുവരും അവസാനമായി ഈ ഫോർമാറ്റിൽ കളിച്ചത്. അതേസമയം, പരുക്ക് ഭേദമായ രച്ചിൻ രവീന്ദ്രയെ ആദ‍്യ മൂന്ന് ഏകദിന മത്സരത്തിലേക്കുള്ള ടീമിലേക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 2 മത്സരങ്ങൾക്കുള്ള ടീമിൽ മാറ്റങ്ങളുണ്ട്.

ആദ‍്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ന‍്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈയ്ല്‍ ജാമിസണ്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, നേഥന്‍ സ്മിത്ത്, വിൽ യങ്, ബ്ലെയര്‍ ടിക്ക്‌നര്‍.

അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീം: മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ലോക്കി ഫെർഗൂസൻ, മിച്ച് ഹേ (വിക്കറ്റ് കീപ്പർ), നിക്ക് കെല്ലി, ടിം സെയ്‌ഫെർട്ട് (വിക്കറ്റ് കീപ്പർ), ബ്ലെയർ ടിക്ക്നർ, വിൽ യങ്