നിഖിൽ ചൗധരി

 
Sports

അന്ന് ഗില്ലിന്‍റെ സഹതാരം; ഓസ്ട്രേലിയൻ ജേഴ്സി അണിയാൻ നിഖിൽ ചൗധരി

വ‍്യക്തിപരമായ കാരണങ്ങളാൽ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡിന് വിശ്രമം അനുവദിച്ചതിനാലാണ് നിഖിൽ ചൗധരിക്ക് ഓസീസ് ടീമിലേക്ക് വിളിയെത്തിയത്

Aswin AM

പെർത്ത്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ‌ ടീമിൽ ഇടം പിടിച്ച് ഇന്ത‍്യൻ വംശജൻ നിഖിൽ‌ ചൗധരി. വ‍്യക്തിപരമായ കാരണങ്ങളാൽ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡിന് വിശ്രമം അനുവദിച്ചതിനാലാണ് നിഖിൽ ചൗധരിക്ക് ഓസീസ് ടീമിലേക്ക് വിളിയെത്തിയത്.

മൂന്നാം ടി20 മത്സരത്തിലെ പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചാൽ 1964ന് ശേഷം ഓസീസിനു വേണ്ടി കളിക്കുന്ന ഇന്ത‍്യൻ വംശജനാകും നിഖിൽ. മുൻപ് സ്പിന്നർ റെക്സ് സെല്ലേഴ്സാണ് ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ഇന്ത‍്യൻ വംശജൻ. വനിതാ ക്രിക്കറ്റിൽ ലിസ സ്ഥലേക്കറും ഓസീസിനു വേണ്ടി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ലീഗായ ബിബിഎല്ലിൽ പുറത്തെടുത്ത തകർപ്പൻ ഫോമാണ് നിഖിൽ ചൗധരിയെ ടീമിലേക്ക് സെലക്റ്റർമാർ പരിഗണിക്കാൻ കാരണം. ആഭ‍്യന്തര ക്രിക്കറ്റിൽ 2017-19 കാലയളവിൽ പഞ്ചാബിനെ പ്രതിനിധീകരിച്ച് 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം.

സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 12 മത്സരങ്ങളും രണ്ട് വിജയ് ഹസാരെ മത്സരങ്ങളും നിഖിൽ കളിച്ചിട്ടുണ്ട്. അന്ന് ശുഭ്മൻ ഗിൽ, അഭിഷേക് ശർമ എന്നിവരുടെ കൂടെ ഡ്രസ്സിങ് റൂം പങ്കിട്ടിരുന്ന നിഖിൽ ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിന്‍റെ ട്രയൽസിലും പങ്കെടുത്തിരുന്നു.

വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷ്ണറോട് റിപ്പോർട്ട് തേടി

'ജനനായകന്' ടിക്കറ്റ് ലഭിച്ചില്ല; തിയെറ്റർ ജീവനക്കാരനെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചംഗ കുടുംബം മരിച്ചു

''പിണറായി വിജയനെ വിമർശിക്കാറുണ്ട്, മാധ‍്യമങ്ങൾക്കു മുന്നിൽ പറയാറില്ല'': ഇ.പി. ജയരാജൻ