Olympics 2024

ഹൈജംപിൽ വിപ്ലവമെഴുതിയ കായികതാരം: 'ഫോസ്ബെറി ഫ്ലോപി'ന്‍റെ ഉപജ്ഞാതാവ് ഡിക് ഫോസ്ബെറിക്ക് വിട

ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുകയുമായിരുന്നു

MV Desk

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട 'ഫോസ്ബെറി ഫ്ലോപ്' ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു.

അമെരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിന്‍റെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. മെക്സിക്കോ ഒളിമ്പിക്സിലാണ് അദ്ദേഹം ആദ്യമായി, പിൽക്കാലത്ത് ഫോസ്ബെറി ഫ്ലോപ് എന്നു വിശേഷിപ്പിക്കപ്പെട്ട രീതി പരീക്ഷിച്ചത്.

ഹൈജംപ് ബാറിന്‍റെ അടുത്തെത്തുമ്പോൾ, പിൻതിരിഞ്ഞ് തലയും തോൾഭാഗവും ആദ്യം ഉയർത്തി ബാറിനെ മറികടക്കുന്ന രീതിയാണിത്. ഇപ്പോൾ എല്ലാ ഹൈ ജംപ് താരങ്ങളും ഈ രീതിയാണു പിന്തുടരുന്നത്. ഫോസ്ബെറി ഈ രീതി പരിചയപ്പെടുത്തിയതോടെ ബാക്ക് ഫസ്റ്റ് ജംപ് എന്ന ടെക്നിക്കിനു വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു. അസുഖത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെട്രോളൊഴിച്ച് കത്തിച്ചു; കവിത കൊലക്കേസിൽ പ്രതി കുറ്റക്കാരൻ

പത്തു മില്ലി ലിറ്റർ മദ‍്യം കൈവശം വച്ചതിന് യുവാവ് ജയിലിൽ കഴിഞ്ഞത് ഒരാഴ്ച; പൊലീസിന് കോടതിയുടെ വിമർശനം

"സ്വകാര്യ ബസുകൾ എത്ര വേണമെങ്കിലും പണി മുടക്കിക്കോളൂ"; കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ