ഇന്ത്യയുടെ പുരുഷ- വനിതാ ടീമുകള്‍ക്ക് പാരീസ് ഒളിംപിക്സ് യോഗ്യത 
Olympics 2024

ഇന്ത്യയുടെ പുരുഷ - വനിതാ റിലേ ടീമുകള്‍ക്ക് ഒളിംപിക്സ് യോഗ്യത; പുരുഷ ടീമില്‍ 3 മലയാളികൾ

ഒളിംപിക്സിൽ മത്സരിക്കാനുള്ള ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി.

Ardra Gopakumar

ന്യൂഡല്‍ഹി: മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4x400 മീറ്റര്‍ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷത്തെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മൽ എന്നിവര്‍ക്ക് പുറമെ തമിഴ്നാടിന്‍റെ ആരോഗ്യ രാജീവും ഉള്‍പ്പെട്ട പുരുഷ ടീം ആണ് യോഗ്യത നേടിയത്. 3 മിനിറ്റ് 3.23 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2 മിനിറ്റ് 59.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

വനിതകളില്‍ രൂപാല്‍ ചൗധരി, എം.ആര്‍. പൂവമ്മ, ജ്യോതിക ശ്രി ദണ്ഡി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിംപിക്സ് യോഗ്യത നേടിയത്. 3 മിനിറ്റ് 29.35 സെക്കന്‍ഡിലാണ് വനിതാ ടീം ഫിനിഷ് ചെയ്തത്. 3 മിനിറ്റ് 28.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് ഒന്നാമത്.

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെ പാരീസിലാണ് ഒളിംപിക്സ്. റിലേയിലെ പുരുഷ-വനിതാ ടീമുകൾ യോഗ്യത ഉറപ്പാക്കിയതോടെ പാരീസ് ഒളിംപിക്സിൽ മത്സരിക്കാനുള്ള ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി ഉയർന്നു.

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ