പാക്കിസ്ഥാൻ ടീം

 
Sports

ബാബർ അസം അടക്കമുള്ള സീനിയർ താരങ്ങളെ ഒഴിവാക്കി; ഏഷ‍്യൻ ഗെയിംസിലേക്കുള്ള പാക്കിസ്ഥാൻ ടീമായി

ഏഷ‍്യൻ ഗെയിംസിലേക്കുള്ള 15 അംഗ ടീമിനെ സാഹിബ്സാദ ഫർഹാനാണ് നയിക്കുന്നത്

Aswin AM

ഇസ്‌ലാമാബാദ്: 2026 ഏഷ‍്യൻ ഗെയിംസിലേക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. സാഹിബ്‌സാദ ഫർഹാൻ നയിക്കുന്ന 15 അംഗ ടീമിൽ സീനിയർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെയൊന്നും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ‍്യമായാണ് സാഹിബ്സാദ ഫർഹാൻ ഒരു അന്താരാഷ്ട്ര ടൂർണമെന്‍റിൽ പാക്കിസ്ഥാൻ ടീമിനെ നയിക്കാനൊരുങ്ങുന്നത്.

5 ടി20 മത്സരങ്ങൾ മാത്രം കളിച്ച് പരിച്ചയമുള്ള അബ്ദുൾ സമദിനെയാണ് വൈസ് ക‍്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ‍്യൻ ഗെയിംസ് മത്സരങ്ങൾ ഒക്റ്റോബർ നാലിനാണ് സമാപിക്കുന്നത്. 10 ടീമുകൾ ഏറ്റുമുട്ടുന്ന ടി20 ടൂർണമെന്‍റ് ആരംഭിക്കുന്നത് സെപ്റ്റംബർ 24നാണ്. ഏറെ നാളായി ടീമിലില്ലാതിരുന്ന സയിം അയൂബിനെ ടീമിലെടുത്തിട്ടുണ്ട്.

പാക്കിസ്ഥാൻ‌ ടീം: സാഹിബ്സാദ ഫർഹാൻ (ക‍്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക‍്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയാൽ, അക്കീഫ് ജാവേദ്, അലി റാസ, അറാഫത്ത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്ത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സൂഫ്‌യാൻ മൊഖിം, ഉസ്മാൻ ഖാൻ ( വിക്കറ്റ് കീപ്പർ)

അടുത്ത 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ!

രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സർക്കാർ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

ഇന്ത‍്യയിൽ നിന്നുള്ള മാമ്പഴങ്ങൾ നേപ്പാളിനും വേണ്ട; കാരണമിതാണ്

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; അഭിഷേക് ബാനർജിക്കും ക്ഷണം

'ബിനോയ് വിശ്വം ഉപജാപക സംഘത്തിന്‍റെ പിടിയിൽ, ജെ. ചിഞ്ചുറാണിക്ക് പാർട്ടി നേതാക്കളെ പോലും അറിയില്ല'; വിമർശനം