പാക്കിസ്ഥാൻ ടീം

 
Sports

വനിതാ ടി20 ലോകകപ്പ്: ഫാത്തിമ സന ക്യാപ്റ്റൻ, 15 അംഗ പാക് ടീമിൽ പുതുമുഖങ്ങൾ

ജൂൺ 14ന് ഇന്ത‍്യക്കെതിരേയാണ് പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം

Aswin AM

ന‍്യൂഡൽഹി: 2026 വനിത ടി20 ലോകകപ്പിലേക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. ഫാത്തിമ സന നയിക്കുന്ന 15 അംഗ ടീമിൽ 5 പുതുമുഖ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗുൽ ഫെറോസ ഓപ്പണിങ് ബാറ്ററായും പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ ബാറ്റർ മൂനീബ അലിയും അയേഷ സഫർ എന്നിവർ‌ മധ‍്യനിരയും കൈകാര‍്യം ചെയ്യും.

താസ്മിയ റുബാബും ഡയാന ബൈഗ് അടക്കമുള്ള മികവുറ്റ ബൗളിങ് നിരയാണ് പാക്കിസ്ഥാനുള്ളത്. ജൂൺ 14ന് ഇന്ത‍്യക്കെതിരേയാണ് പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം. ലോകകപ്പിന് മുന്നോടിയായി അയർലൻഡിനെതിരേയും വെസ്റ്റ് ഇൻഡീസിനെതിരേയും ത്രരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാൻ ഏറ്റുമുട്ടും.

വനിത ലോകകപ്പിലേക്കുള്ള പാക്കിസ്ഥാൻ ടീം: ഫാത്തിമ സന (ക‍്യാപ്റ്റൻ) ഗുൽ ഫെറോസ, അയേഷ സഫർ, ഇറാം ജാവേദ്, എയ്മാൻ ഫാത്തിമ, അലിയ റിയാസ്, നടാലിയ പർവെയ്സ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നാഷ്റ സന്ധു, ഡയാന ബൈഗ്, താസ്മിയ റുബാബ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; അരങ്ങേറ്റത്തിൽ വൈഭവിനു തിളങ്ങാനായില്ല

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

വിജയ് സർക്കാരിനെ അട്ടിമറിക്കൽ; ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കും സഹോദരനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം