ഹസൻ നവാസ്

 
Sports

'എല്ലാ ഇന്ത‍്യൻ ബൗളർമാരെയും വെറുക്കുന്നു'; വിവാദ പരാമർശവുമായി പാക്കിസ്ഥാൻ താരം| Video

പാക്കിസ്ഥാൻ താരം ഹസൻ നവാസാണ് ഇന്ത‍്യൻ ബൗളർമാർക്കെതിരേ വിവാദ പരാമർശം നടത്തിയത്

Aswin AM

ഇസ്‌ലാമാബാദ്: വിവാദ പരാമർശവുമായി പാക്കിസ്ഥാൻ ബാറ്റർ ഹസൻ നവാസ്. എല്ലാ ഇന്ത‍്യൻ ബൗളർമാരെയും വെറുക്കുന്നുവെന്നാണ് ഹസൻ നവാസ് ഒരു പ്രാദേശിക മാധ‍്യമത്തിനു നൽകിയ അഭിമുഖ‍ത്തിൽ പറഞ്ഞത്. പരാമർശത്തിന്‍റെ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ‌ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് ഇടയായിട്ടുണ്ട്.

ഇന്ത‍്യക്കെതിരേ കളിക്കുമ്പോൾ അധിക പ്രചോദനം ഉണ്ടാകും. അവരുടെ ബൗളർമാരെ ആക്രമിക്കാൻ സ്വഭാവികമായും തോന്നും. സത‍്യം പറഞ്ഞാൽ‌ അവരുടെ എല്ലാ ബൗളർമാരെയും ഞാൻ വെറുക്കുന്നു. സാഹചര‍്യത്തിന് അനുസരിച്ച് ബൗളർ ആരാണെങ്കിലും വേണ്ടത്ര റൺസ് കണ്ടെത്താൻ ശ്രമിക്കണം. നവാസ് പറഞ്ഞു.

ഇന്ത‍്യക്കെതിരേ ആകെ ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള 23 കാരനായ നവാസ് ആകെ നേടിയിട്ടുള്ളത് വെറും അഞ്ച് റൺസാണ്. പാക്കിസ്ഥാനു വേണ്ടി നവംബർ 2025ലാണ് ഹസൻ അവസാനമായി കളിച്ചത്. പിഎസ്എല്ലിലൂടെ പാക്കിസ്ഥാൻ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹസൻ. ഇത്തവണത്തെ പിഎസ്എല്ലിൽ 10 മത്സരങ്ങളിൽ നിന്നായി 291 റൺസ് താരത്തിന് അടിച്ചെടുക്കാൻ സാധിച്ചു.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ