ഷഹീൻ അഫ്രീദി, ഷാൻ മസൂദ്

 
Sports

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവിക്ക് കാരണം പേസർമാരെന്ന് ക‍്യാപ്റ്റൻ; പോയി സ്വന്തം ബാറ്റിങ് നോക്കൂവെന്ന് അഫ്രീദി

മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 11 റൺസ് മാത്രമായിരുന്നു ഷാൻ മസൂദിന് അടിച്ചെടുക്കാനായത്

Aswin AM

ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരേ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാൻ മസൂദും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ വാക്കുതർക്കമുണ്ടായതായി റിപ്പോർട്ട്.

തോൽവിക്കു കാരണം ടീമിലെ പേസർമാരാണെന്നായിരുന്നു ഷാൻ മസൂദ് പ്രതികരിച്ചത്. എന്നാൽ‌ സ്വന്തം ബാറ്റിങ് പ്രകടനം നോക്കണമെന്നായിരുന്നു ഷഹീൻ അഫ്രീദിയുടെ മറുപടി.

മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 11 റൺസ് മാത്രമായിരുന്നു ഷാൻ മസൂദിന് അടിച്ചെടുക്കാനായത്. പാക്ക് ബൗളർമാർക്ക് പേസില്ലെന്നും ഷാൻ മസൂദ് കുറ്റപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഷഹീന്‍റെ ശരാശരി വേഗത 132 കിലോ മീറ്ററായിരുന്നു. തോൽവിക്കു പുറമെ സ്ലോ ഓവർ റേറ്റ് മൂലം പാക്ക് താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ചുമത്തിയിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി