പച്ച ഒഴിവാക്കി പിങ്ക് ജേഴ്സി ധരിച്ച് പാക് ക്രിക്കറ്റ് ടീം; കാരണമറിയാം

 
Sports

പച്ച ഒഴിവാക്കി പിങ്ക് ജേഴ്സി ധരിച്ച് പാക് ക്രിക്കറ്റ് ടീം; കാരണമറിയാം

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം.

Sports Desk

ലാഹോർ: പരമ്പരാഗതമായി ഉപയോഗിച്ചു വന്ന പച്ച നിറമുള്ള ജേഴ്സി ഒഴിവാക്കി പാക് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരേയുള്ള ത്രിരാഷ്ട്ര പരമ്പരയിലാണ് പാക് താരങ്ങൾ പിങ്ക് നിറമണിഞ്ഞെത്തിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം.

പിങ്ക് റിബൺ പാക്കിസ്ഥാൻ എന്ന സംഘടനയുമായി സഹരിച്ച് സ്തനാർബുദ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ടീം ജേഴ്സിയുടെ നിറം മാറ്റിയത്. പിങ്ക്‌ടോബർ എന്നാണ് ബോധവത്കരണത്തിന്‍റെ പേര്. സ്തനാർബുദത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനും പരിശോധനകളും ചികിത്സയും ഉറപ്പാക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ക്രിക്കറ്റ് ടീമിന്‍റെ സഹായം തേടിയതെന്ന് സംഘാടകർ പറയുന്നു.

ഇരു ടീമുകളിലെയും കളിക്കാരും മാച്ച് ഒഫീഷ്യലുകളും മറ്റു സ്റ്റാഫുകളുമെല്ലാം പിങ്ക് റിബണുകൾ ധരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. 2025 ഒക്റ്റോബറിൽ റാവൽപിണ്ടിയിൽ വച്ച് ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന ടി20 മാച്ചിലും പാക്കിസ്ഥാൻ ഇതേ കാരണത്താൽ പിങ്ക് ജേഴ്സി അണിഞ്ഞിരുന്നു.