ഇമാം ഉൾ ഹഖ്

 
Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം; പാക്കിസ്ഥാന് തിരിച്ചടിയായി ഇമാം ഉൾ ഹഖിന്‍റെ പരുക്ക്

10 ദിവസം താരത്തിന് വിശ്രമം അനുവദിച്ചതായാണ് വിവരം

Aswin AM

ലോർഡ്സ്: ഇടത് കാലിന് പരുക്കേറ്റതിനെത്തുടർന്ന് പാക്കിസ്ഥാൻ താരം ഇമാം ഉൾ ഹഖിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമാകും. 10 ദിവസം താരത്തിന് വിശ്രമം അനുവദിച്ചതായാണ് വിവരം. മത്സരത്തിന്‍റെ ആദ‍്യ ദിനത്തിൽ താരത്തെ സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് പരുക്കേറ്റ കാര‍്യം വ‍്യക്തമായത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചായ സമയത്തിന് ശേഷവും താരം ഫീൽഡ് ചെയ്തിരുന്നു. പിന്നീട് പകരക്കാരനായി സൽമാൻ അലി ആഘ എത്തിയതോടെ താരം കളം വിടുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഇമാം ഉൾ ഹഖ് ബാറ്റ് ചെയ്തിരുന്നില്ല.

സന്ദർശകർ 110 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇമാം ഉൾ ഹഖിന്‍റെ അഭാവം പാക്കിസ്ഥാന് വലിയ തിരിച്ചടിയാകും. സെപ്റ്റംബർ 9ന് ബിർമിങ്ഹാമിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിനുള്ളിൽ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ആരാധകർ.

270 പേരുമായി പോയ ബോട്ട് സൈപ്രസ് തീരത്തിനടുത്ത് മുങ്ങി

"അധികാരികളെ തൃപ്തിപ്പെടുത്താൻ സത്യത്തെ തിരുത്താനാവില്ല"; സോണിയ ഗാന്ധിയുടെ ആത്മകഥ വിവാദത്തിൽ പെൻഗ്വിനെതിരേ ചെന്നിത്തല

പാരമ്പര്യവും ആധുനികതയും ഒരുമിച്ച് മുന്നോട്ടുപോകണം; ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

''പിണറായി വിജയന് ഭീഷണിയുടെ സ്വരം''; തെറ്റുകൾ തിരുത്താൻ സിപിഎം യാതൊരു ശ്രമവും നടത്തിയില്ലെന്ന് കുഞ്ഞികൃഷ്ണൻ

നേപ്പാൾ പ്രളയം; കൂടുതൽ മലയാളികൾ മടങ്ങിയെത്തുന്നു, 7 പേരെ ഇനിയും കണ്ടെത്താനായില്ല