പാറ്റ് കമ്മിൻസ്

 
Sports

ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന; പാറ്റ് കമ്മിൻസ് ‍ഐപിഎൽ ഉപേക്ഷിച്ചേക്കും

ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിൻസിന്‍റെ തീരുമാനം

Aswin AM

പെർത്ത്: ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ പാറ്റ് കമ്മിൻ‌സ് ഐപിഎൽ 2027 സീസൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ ഓസ്ട്രേലിയൻ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിൻസിന്‍റെ തീരുമാനം. ഫ്രാഞ്ചൈസുമായി സംസാരിച്ച ശേഷം ഉചിത തീരുമാനമെടുക്കുമെന്ന് കമ്മിൻസ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കമ്മിൻസ് നേരത്തെയും വ‍്യക്തമാക്കിയിട്ടുണ്ട്. പാറ്റ് കമ്മിൻസിനെ നഷ്ടമാകുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ കനത്ത തിരിച്ചടിയായിരിക്കും സൺറൈസേഴ്സ് ഹൈദരാബാദ് നേരിടുന്നത്.

അടുത്ത വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഓസ്ട്രേലിയ നാലു ടെസ്റ്റ് മത്സരങ്ങൾ ഇന്ത‍്യക്കെതിരേ ഇന്ത‍്യയിൽ കളിക്കും. മാർച്ചിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റും ആഷസ് പര‍്യടനവും ഒക്റ്റോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പും കളിക്കും.

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ