പാറ്റ് കമ്മിൻസ്

 
Sports

പാറ്റ് കമ്മിൻസിന് കോടികളുടെ കരാർ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയൻ പത്രമായ സിഡ്നി മോർണിങ് ഹെറാൾഡിന്‍റെ റിപ്പോർട്ട് പ്രകാരം 12 മില‍്യൺ‌ ഡോളർ ( 113 കോടി രൂപ) ആണ് 3 വർഷത്തേക്ക് കമ്മിൻസിന് വാഗ്ദാനം നൽകിയിരിക്കുന്നത്

Aswin AM

സിഡ്നി: നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ക‍്യാപ്റ്റനായ പാറ്റ് കമ്മിൻസിന് കോടികളുടെ കരാർ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ പത്രമായ സിഡ്നി മോർണിങ് ഹെറാൾഡിന്‍റെ റിപ്പോർട്ട് പ്രകാരം 12 മില‍്യൺ‌ ഡോളർ ( 113 കോടി രൂപ) ആണ് 3 വർഷത്തേക്ക് കമ്മിൻസിന് വാഗ്ദാനം നൽകിയിരിക്കുന്നത്.

ദേശീയ ടീമിന് വേണ്ടി 2029വരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് മുൻഗണന നൽകികൊണ്ട് കമ്മിൻസിന്‍റെ ലഭ‍്യത ഉറപ്പാക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലക്ഷ‍്യമിടുന്നത്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും സമാന വാഗ്ദാനം ലഭിച്ചതായാണ് വിവരം.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പതിനഞ്ചാമത്തെ കായികതാരമാണ് കമ്മിൻസ്. കരാർ പ്രകാരം മുൻപ് ലഭിച്ചതിനേക്കാൾ കൂടുതൽ പണം കമ്മിൻസിന് ലഭിക്കും. ഇത്തവണ 21 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ കമ്മിൻസിനും ട്രാവിസ് ഹെഡ്ഡിനും സൺറൈസേഴ്സ് ഹൈദരാബാദ് 94.3 കോടി രൂപയുടെ കരാർ വാഗ്ദാനം ചെയ്തിരുന്നു. അന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റിനു വേണ്ടിയുള്ള മത്സരങ്ങൾക്ക് പകരം ഫ്രാഞ്ചൈസ് ക്രിക്കറ്റ് ലീഗുകൾക്ക് മുൻഗണന നൽകണമെന്ന് നിബന്ധയുണ്ടായതിനാൽ ഇരുവരും കരാർ നിരസിക്കുകയായിരുന്നു.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ