പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ

 
Sports

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

ടെസ്റ്റ് മത്സരം കഴിയുന്നതു വരെ മൊബൈൽ ഫോണുകൾ ടീം മാനേജ്മെന്‍റിന്‍റെ കസ്റ്റഡിയിലായിരിക്കുമെന്നാണ് പ്രമുഖ‍ പാക്കിസ്ഥാൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Aswin AM

ലണ്ടൻ: ഇംഗ്ലണ്ടിനെതിരേ എഡ്ജ്ബാസ്റ്റണിൽ സെപ്റ്റംബർ 9ന് മൂന്നാം ടെസ്റ്റ് മത്സരം നടക്കാനിരിക്കുന്നതിനിടെ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).

ടെസ്റ്റ് മത്സരം കഴിയുന്നതു വരെ മൊബൈൽ ഫോണുകൾ ടീം മാനേജ്മെന്‍റിന്‍റെ കസ്റ്റഡിയിലായിരിക്കുമെന്നാണ് പ്രമുഖ‍ പാക്കിസ്ഥാൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതൊക്കെ താരങ്ങളുടെ മൊബൈൽ ഫോണാണ് കസ്റ്റഡിയിലെടുത്തതെന്നും എന്തിനാണ് ഇത്തരത്തിലൊരു നീക്കമെന്നും പിസിബി ഔദ‍്യോഗികമായി ഇതുവരെ വിശദീകരിച്ചിട്ടില്ല.

പ്രൊഫഷണൽ ക്രിക്കറ്റിൽ‌ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ടെങ്കിലും ടീം മാനേജ്മെന്‍റിന്‍റെ ഈ തീരുമാനം സോഷ‍്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഐസിസി നിയമപ്രകാരം

അന്താരാഷ്ട്ര മത്സരത്തിനിടെ ഡ്രസിങ് റൂമിലും മറ്റ് ഇടങ്ങളിലുമാണ് താരങ്ങൾക്ക് മൊബൈൽ ഫോണിന് നിയന്ത്രണമുള്ളത്. ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ തോൽവിക്കു പിന്നാലെ ടീമിന്‍റെ മുഖ‍്യ പരിശീലകനായ സർഫറാസ് അഹ്മദിനെയും ബൗളിങ് കോച്ച് ഉമർ ഗുലിനെയും മാറ്റുകയും 7 താരങ്ങളെ തിരിച്ചുവിളിക്കുകയും ചെയ്തതിനു പിന്നാലെയാണ് പിസിബി ഇത്തരത്തിലൊരു നടപടിയെടുത്തിരിക്കുന്നത്.

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം

മരക്കഷണങ്ങളും വടികളും ഉപയോഗിച്ച് ആക്രമണം; ഡൽഹിയിൽ 40 കാരൻ മരിച്ചു

ഹൃദയാഘാതം; ഝാര്‍ഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു