ആർ. പ്രജ്ഞാനന്ദ

 
Sports

ഗ്രാൻഡ് ചെസ് ടൂറിൽ ചാംപ‍്യനായി ഇന്ത‍്യയുടെ ആർ. പ്രജ്ഞാനന്ദ; ഇത് ചരിത്രം

ഇതോടെ ഗ്രാൻഡ് ചെസ് ടൂർ ചാംപ‍്യനാകുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടം പ്രജ്ഞാനന്ദ സ്വന്തം പേരിലേക്ക് ചേർത്തു

Aswin AM

ന‍്യൂയോർക്ക്: സെയിന്‍റ് ലൂയിസിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെ പരാജയപ്പെടുത്തികൊണ്ട് ചരിത്രമെഴുതി ഇന്ത‍്യയുടെ ആർ. പ്രജ്ഞാനന്ദ. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ ചാംപ‍്യനാകുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടം പ്രജ്ഞാനന്ദ സ്വന്തം പേരിലേക്ക് ചേർത്തു.

സമ്മാനതുകയായി 2,00,000 യുഎസ് ഡോളർ( ഏകദേശം 1.91 കോടി രൂപ) താരത്തിന് ലഭിക്കും. മത്സരത്തിന്‍റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്കായിരുന്നു പ്രജ്ഞാനന്ദയെക്കാൾ കൂടുതൽ ലീഡുണ്ടായിരുന്നത്.

എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തി താരം ഫൈനലിൽ ചാംപ‍്യനായി മാറുകയായിരുന്നു. 6 പോയിന്‍റുകൾക്ക് പിന്നിലായിരുന്നു താരം. രണ്ടു റാപ്പിഡ് ഗെയിമുകളും വിജയിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തുകയും ബ്ലിറ്റ്സിൽ ആധിപത‍്യം സ്ഥാപിക്കുകയും ചെയ്തതോടെയാണ് കിരീടം ഉറപ്പാക്കിയത്. ഫിലിപ്പിനോ- അമെരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോയ്ക്കാണ് ഗ്രാൻഡ് ചെസ് ടൂറിൽ മൂന്നാം സ്ഥാനം. ജർമൻ ഗ്രാൻഡ് മാസ്റ്റർ വിൻസെന്‍റ് കെയ്മറിനെ പരാജയപ്പെടുത്തികൊണ്ടാണ് വെസ്ലി സോ മൂന്നാം സ്ഥാനത്തെത്തിയത്.

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല

അത് സുകുമാരക്കുറുപ്പല്ല!; പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോന്‍റെ ചിത്രമെന്ന് ബന്ധുക്കൾ

കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ ഉടൻ നിയമിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തു; സർക്കാർ അധ്യാപകർക്ക് സസ്പെൻഷൻ