കിരീടം നേടിയ പി.വി. സിന്ധുവും എതിരാളി അകാനെ യമാഗുച്ചിയും

 
Sports

കിരീട വരൾച്ചയ്ക്ക് അന്ത്യം; യമാഗുച്ചിയെ തകർത്ത് ജപ്പാൻ ഓപ്പണിൽ മുത്തമിട്ട് പി.വി. സിന്ധു

ജപ്പാൻ ഓപ്പൺ നേടുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടമാണ് പി.വി. സിന്ധു സ്വന്തമാക്കിയിരിക്കുന്നത്

Aswin AM

ടോക‍്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റൺ കിരീടത്തിൽ മുത്തമിട്ട് ഒളിമ്പിക് മെഡൽ ജേതാവും ഇന്ത‍്യൻ താരവുമായ പി.വി. സിന്ധു. ജപ്പാൻ താരം അകാനെ യമാഗുച്ചിയെ 21-17, 21-17 എന്ന സ്കോറിൽ പരാജയപ്പെടുത്തികൊണ്ടാണ് സിന്ധു ഈ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. ആദ‍്യമായാണ് സിന്ധു ജപ്പാൻ ഓപ്പൺ കിരീടവും സൂപ്പർ 750 കിരീടവും സ്വന്തമാക്കുന്നത്.

ഇതോടെ ജപ്പാൻ ഓപ്പൺ നേടുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടവും സിന്ധുവിനെ തേടിയെത്തി. രണ്ട് വർഷത്തിലധികം നീണ്ടു നിന്ന കിരീട വരൾച്ചയ്ക്കാണ് ഇതോടെ അന്ത‍്യം കുറിച്ചിരിക്കുന്നത്. നേരത്തെ 2024ൽ സയിദ് മോദി ഇന്‍റർനാഷണലിലായിരുന്നു സിന്ധു അവസാനമായി കിരീടം ഉയർത്തിയത്. അതേസമയം, യമാഗുച്ചി ആറാം തവണയാണ് ജപ്പാൻ ഓപ്പൺ ഫൈനലിലെത്തിയത്.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ