.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

സൗ​ദി ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ന്‍ അം​ബാ​സ​ഡ​റാ​യി റാ​ഫേ​ല്‍ ന​ദാ​ൽ

ടെ​ന്നി​സ് ക​ളി​ക്കു​ന്ന​ത് ഇ​ഷ്ട​മാ​യ​തി​നാ​ല്‍ അ​ത് തു​ട​രും. അ​തി​ന​പ്പു​റ​ത്ത്, കാ​യി​ക​രം​ഗ​ത്തെ ലോ​ക​മെ​മ്പാ​ടും വ​ള​രാ​ന്‍ സ​ഹാ​യി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു

MV Desk

ന്യൂ​ഡ​ല്‍ഹി: സൗ​ദി ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ന്‍ അം​ബാ​സ​ഡ​റാ​യി സ്പാ​നി​ഷ് ടെ​ന്നി​സ് സൂ​പ്പ​ര്‍ താ​രം റാ​ഫേ​ല്‍ ന​ദാ​ലി​നെ നി​യ​മി​ച്ചു. പ്രൊ​ഫ​ഷ​ണ​ല്‍ ടെ​ന്നി​സ് രം​ഗ​ത്ത് ക​രു​ത്തു​റ്റ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ദി​യു​ടെ നീ​ക്കം.

കാ​യി​ക​മേ​ഖ​ല​യി​ല്‍ സൗ​ദി അ​റേ​ബ്യ​യു​ടെ വ​ള​ര്‍ച്ച​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ന​ദാ​ല്‍ സ​ന്തോ​ഷം അ​റി​യി​ച്ചു. 'സൗ​ദി അ​റേ​ബ്യ​യി​ല്‍ എ​വി​ടെ നോ​ക്കി​യാ​ലും നി​ങ്ങ​ള്‍ക്ക് വ​ള​ര്‍ച്ച​യും പു​രോ​ഗ​തി​യും കാ​ണാ​ന്‍ ക​ഴി​യും. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ആ​വേ​ശ​ഭ​രി​ത​നാ​ണ്. ടെ​ന്നി​സ് ക​ളി​ക്കു​ന്ന​ത് ഇ​ഷ്ട​മാ​യ​തി​നാ​ല്‍ അ​ത് തു​ട​രും. അ​തി​ന​പ്പു​റ​ത്ത്, കാ​യി​ക​രം​ഗ​ത്തെ ലോ​ക​മെ​മ്പാ​ടും വ​ള​രാ​ന്‍ സ​ഹാ​യി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. സൗ​ദി​യി​ല്‍ അ​തി​ന്‍റെ യ​ഥാ​ര്‍ഥ സാ​ധ്യ​ത​ക​ളു​ണ്ട്'- ന​ദാ​ല്‍ വ്യ​ക്ത​മാ​ക്കി.

22 ഗ്രാ​ൻ​ഡ്‌​സ​ലാം നേ​ടി​യ ന​ദാ​ലി​ന്, പ​രു​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന​തി​നാ​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. സൗ​ദി​യി​ല്‍ റ​ഫ ന​ദാ​ല്‍ അ​ക്കാ​ഡ​മി തു​ട​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ട്. എ​ടി​പി നെ​ക്സ്റ്റ് ജെ​ന്‍ എ​ടി​പി ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ സൗ​ദി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന വ​ര്‍ഷ​മാ​ണി​ത്. കൂ​ടാ​തെ ജോ​ക്കോ​വി​ച്ച്, സ​ബ​ലേ​ങ്ക ഉ​ള്‍പ്പെ​ടെ​യു​ള്ള ടെ​ന്നി​സ് രം​ഗ​ത്തെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന മ​ത്സ​ര​വും സൗ​ദി​യി​ല്‍ ന​ട​ക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി സീൽ; 270 എക്സ് ഹാൻഡിലുകൾക്ക് പൊലീസിന്‍റെ നോട്ടീസ്

തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന‍്യ വിദേശ യാത്ര; വാഗ്ദാനവുമായി ലീഗ് നേതാവ്

'അണയാൻ പോകുന്ന തീ ആളിക്കത്തും'; ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സജി ചെറിയാൻ

രൺവീൻ സിങ് മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം; കാന്താര 2 വിവാദത്തിൽ ഹൈക്കോടതി

"മെസി വരാത്തത് ബാലൺദ്യോർ തട്ടിയെടുക്കുമെന്ന് പേടിച്ചാണ്, മുഖ്യമന്ത്രിയുടെ ഒരോരോ തള്ളുകൾ!'', പരിഹസിച്ച് സലീം കുമാർ