Sports

രാജസ്ഥാന് റോയൽ വിജയം

സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ നാലിന് 199. ഡല്‍ഹി .20 ഓവറില്‍ ഒന്‍പതിന് 142

MV Desk

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡൽഹിക്ക് മൂന്നാം പരാജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്ത് പരാജയം ഏറ്റുവാങ്ങി. സീസണിലെ രാജസ്ഥാൻ്റെ രണ്ടാം വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. ജോസ് ബട്‍ലറും (79) യശ്വസി ജയ്സ്‍വാളും (60) ചേർന്നാണ് മികച്ച സ്കോറിലേക്ക് രാജസ്ഥാനെ ഉയർത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39*) പ്രകടനം രാജസ്ഥാൻ്റെ സ്കോറിന് വേഗതകൂട്ടി.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡേവിഡ‍് വാര്‍ണര്‍ (65) മാത്രമാണ് ഡൽഹിക്കുവേണ്ടി ചെറുത്തുനിന്നത്. 38 റണ്‍സെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

രാജസ്ഥാന് വേണ്ടി ബോൾട്ടും ചാഹലും ചേർന്ന് മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ആശ്വിൻ രണ്ടു വിക്കറ്റും വീഴ്ത്തി. ഡൽഹിക്കുവേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോൾ പവൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതം നേടി.

സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ നാലിന് 199. ഡല്‍ഹി .20 ഓവറില്‍ ഒന്‍പതിന് 142.

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓണാഘോഷത്തിന് ആംബുലൻസ്; സ്കൂളിനെതിരേ പരാതി

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മാധ‍്യമപ്രവർത്തകൻ തരുൺ തേജ്‌പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി