Rinku Singh File photo
Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ യുപി മികച്ച സ്കോറിലേക്ക്

റിങ്കു സിങ്ങിനും ധ്രുവ് ജുറലിനും അർധ സെഞ്ചുറി.

MV Desk

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരേ ഉത്തർ പ്രദേശ് ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന നിലയിൽ.

ടോസ് നേടി ബാറ്റ് ചെയ്ത യുപി 124 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വീഴ്ത്തി കേരള ബൗളർമാർ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും, റിങ്കു സിങ്ങും ധ്രുവ് ജുറലും ഒരുമിച്ച അപരാജിതമായ 120 റൺസ് കൂട്ടുകെട്ട് സന്ദർശകരെ കരകയറ്റുകയായിരുന്നു. 71 റൺസുമായി റിങ്കുവും 54 റൺസുമായി വിക്കറ്റ് കീപ്പർ ജുറലും പുറത്താകാതെ നിൽക്കുന്നു.

ബേസിൽ തമ്പി, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ