Ravi Bishnoi 
Sports

ടി20 റാങ്കിങ്ങിൽ രവി ബിഷ്ണോയ് ഒന്നാമത്

ദീർഘകാലത്തിനു ശേഷം റഷീദ് ഖാന് ഒന്നാം റാങ്ക് നഷ്ടം.

MV Desk

മുംബൈ: ട്വന്‍റി20 ബൗളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് ഒന്നാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാന്‍റെ റഷീദ് ഖാനെ പിന്തള്ളിയാണ് ഇരുപത്തിമൂന്നുകാരന്‍റെ നേട്ടം. ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റ് നേടിയ ബിഷ്ണോയ് പ്ലെയർ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിച്ച ബിഷ്ണോയ് 34 ട്വന്‍റി20 അന്താരാഷ്‌ട്ര വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. 17.38 ആണ് ശരാശരി, സ്ട്രൈക്ക് റേറ്റ് 14.5, ഇക്കോണമി ഏഴ്.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു