രവി ശാസ്ത്രി, സഞ്ജു സാംസൺ

 
Sports

സൂര‍്യകുമാറിന് ശേഷം ഇന്ത‍്യൻ ടീമിനെ നയിക്കാൻ സഞ്ജു; പേര് നിർദേശിച്ച് രവി ശാസ്ത്രി

ഐപിഎല്ലിൽ‌ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിന്‍റെ പരിചയസമ്പത്ത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി സഞ്ജുവിന്‍റെ പേര് നിർദേശിച്ചത്

Aswin AM

മുംബൈ: സൂര‍്യകുമാർ യാദവിനു ശേഷം ഇന്ത‍്യൻ ടി20 ടീമിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസൺ‌ അർഹനാണെന്ന് മുൻ ഇന്ത‍്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിൽ‌ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിന്‍റെ പരിചയസമ്പത്തും ഇന്ത‍്യ ജേതാക്കളായ ലോകകപ്പിലെ നിർണായക ബാറ്റിങ് പ്രകടനവും ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി സഞ്ജുവിന്‍റെ പേര് നിർദേശിച്ചത്.

ഐപിഎല്ലിൽ 5 സീസണുകളിൽ സഞ്ജു രാജസ്ഥാനെ നയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 11 മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 430 റൺസ് നേടി.

സഞ്ജുവിന്‍റെ സ്ഥിരതയെ പറ്റി മുൻപ് ചില ചോദ‍്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ അത് പ്രശ്നമായി തോന്നുന്നില്ല. പക്വതയാർന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ കാഴ്ചവച്ചത്. രവി ശാസ്ത്രി പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു