ഗുജറാത്ത് ടൈറ്റൻസിനെതിരേ ആർസിബി താരം വിൽ ജാക്സിന്‍റെ ബാറ്റിങ്. 
Sports

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

വിൽ ജാക്ക്സിനു സെഞ്ചുറി, വിരാട് കോലിക്ക് വീണ്ടും അർധ സെഞ്ചുറി

VK SANJU

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ ഒമ്പത് വിക്കറ്റിനു കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്ലിൽ ജീവൻ നിലനിർത്തി. ഗുജറാത്ത് മുന്നോട്ടുവച്ച 202 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ആർസിബി മറികടന്നത്.

41 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്ന വിൽ ജാക്സാണ് വിജയം അനായാസമാക്കിയത്. വിരാട് കോലി 44 പന്തിൽ 70 റൺസുമായും പുറത്താകാതെ നിന്നു. 24 റൺസെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് മാത്രമാണ് ആർസിബിക്കു നഷ്ടമായത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയർക്ക് ഓപ്പണർ വൃദ്ധിമാൻ സാഹയുടെയും (5) ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്‍റെയും (16) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. തുടർന്നൊരുമിച്ച സായ് സുദർശനും (49 പന്തിൽ പുറത്താകാതെ 84) ഷാറുഖ് ഖാനും (30 പന്തിൽ 58) ചേർന്നാണ് അവരെ മികച്ച സ്കോറിലേക്കു നയിച്ചത്.

ഇടവേളയ്ക്കു ശേഷം ആർസിബി ടീമിൽ തിരിച്ചെത്തിയ ഗ്ലെൻ മാക്സ്വെല്ലിന് ബാറ്റ് ചെയ്യേണ്ട ആവശ്യം വന്നില്ലെങ്കിലും 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് പേർ|Video

മാസപ്പടിക്കേസ്: വീണ ഇഡിക്കു മുന്നിൽ ഹാജരായി

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും