റിങ്കു സിങ്

 
Sports

അച്ഛന്‍റെ ആരോഗ്യനില മോശമായി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

റിങ്കുവിന്‍റെ പിതാവ് വെന്‍റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Sports Desk

ന്യൂഡൽഹി: പിതാവിന്‍റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. ടി20 ലോകകപ്പിൽ സിംബാബ്‌വെയുമായുള്ള ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്ന ചെന്നൈയിൽ നിന്ന് പിതാവ് ചികിത്സയിലുള്ള നോയിഡയിലെ ആശുപത്രിയിലേക്കാണ് റിങ്കു പോയത്.

റിങ്കുവിന്‍റെ പിതാവ് വെന്‍റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടീമിന്‍റെ പ്രാക്റ്റീസ് സെഷനിൽ റിങ്കു പങ്കെടുത്തിരുന്നില്ല.

സിംബാബ്‌വേക്കെതിരേയുള്ള മത്സരത്തിൽ റിങ്കു കളിച്ചേക്കില്ല. അതേസമയം, ഇതു സംബന്ധിച്ച് ടീം മാനെജ്മെന്‍റ് വിശദീകരണമൊന്നും നൽകിയിട്ടില്ല.

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ

രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നത്, സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: ഹൈക്കോടതി

പിഎം ശ്രീയില്‍ നിന്ന് ഇനി സര്‍ക്കാരിന് പിന്‍മാറാനാകില്ല; നടപടികളുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി

ഏഷ‍്യൻ ഗെയിംസ്: വീണ്ടും ഇന്ത‍്യൻ പുരുഷ ടീം കോച്ചായി വി.വി.എസ്. ലക്ഷ്മൺ

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ