ബംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെ തിരിച്ചുവരവിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഇതാ സന്തോഷ വാർത്ത. പ്രദർശന മത്സരത്തിൽ ഋഷഭ് കളിക്കാനിറങ്ങി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ സംഘടിപ്പിച്ച മത്സരത്തിലാണ് അൽപ്പ സമയത്തേക്ക് ബാറ്റ് ചെയ്യാനെത്തിയത്.
ക്രീസിൽ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സർ പറത്തുന്ന വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങാണ്. കാൽമുട്ടിനേറ്റ പരിക്കാണ് ഏറ്റവും ഗുരുതരം എന്നതുകൊണ്ടു തന്നെ ഈ ഷോട്ട് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഉയർത്തുന്നതായിരിക്കും.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ (എൻസിഎ) ചെറിയ തോതിൽ പരിശീലനം പുനരാരംഭിച്ചിട്ടേയുള്ളൂ ഋഷഭ്.