ഋഷഭ് പന്ത്, കുൽദീപ് യാദവ്

 
Sports

ഋഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപ്പിറ്റൽസിൽ, കുൽദീപ് യാദവ് ലഖ്നൗവിലേക്ക്; ഐപിഎല്ലിൽ വലിയ താരകൈമാറ്റം

ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെ ഇക്കാര‍്യം സ്ഥിരീകരിച്ചു

Aswin AM

ന‍്യൂഡൽഹി: ഐപിഎൽ 2027 സീസണിൽ സൂപ്പർ താരം ഋഷഭ് പന്ത് ഡൽഹി ക‍്യാപ്പിറ്റൽസിന് വേണ്ടി കളിക്കും. പകരം കുൽദീപ് യാദവിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് നൽകികൊണ്ടാണ് ഈ വലിയ താരകൈമാറ്റം നടന്നിരിക്കുന്നത്.

ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെ ഇക്കാര‍്യം സ്ഥിരീകരിച്ചു. 2016 മുതൽ 2024 വരെ 9 സീസണുകളിൽ പന്ത് ഡൽഹിക്കു വേണ്ടി ബാറ്റേന്തിയിട്ടുണ്ട്.

ലഖ്നൗ 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഋഷഭ് പന്തിന് ഡൽഹിയിലെത്തുമ്പോൾ 15 കോടി രൂപ മാത്രമെ ലഭിക്കുകയുള്ളൂ. അതേസമയം, കുൽദീപ് യാദവിന് ലഖ്നൗവിലെത്തുമ്പോൾ 13.50 കോടി ലഭിക്കും.

2 സീസണുകളിലായി 28 മത്സരങ്ങൾ ലഖ്നൗവിനു വേണ്ടി കളിച്ചിട്ടുള്ള പന്തിന് ആകെ നേടാനായത് 581 റൺസ് മാത്രമായിരുന്നു. പന്തിന്‍റെ നേതൃത്വത്തിൽ കളിച്ച ടീം രണ്ട് തവണയും ഐപിഎല്ലിൽ പ്ലേ ഓഫിൽ പോലും പ്രവേശിച്ചില്ല. 2026 സീസൺ അവസാനിച്ചപ്പോൾ ക‍്യാപ്റ്റൻ സ്ഥാനം താരം ഒഴിഞ്ഞിരുന്നു.

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബെംഗളൂരുവിൽ വച്ച് അപകടത്തിൽ പെട്ടു; ഡ്രൈവറും കണ്ടക്റ്ററും മരിച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിച്ചില്ല; മോഹൻലാലിന്‍റെ സിഡ്നി ഷോ മാറ്റി വെച്ചു

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കേസ്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 8 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി