ഋഷഭ് പന്ത്
മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത‍്യ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് നയിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ‍്യാപിച്ച 15 അംഗ ടീമിൽ സർഫറാസ് ഖാനാണ് വൈസ് ക‍്യാപ്റ്റൻ. ഇത്തവണത്തെ രഞ്ജി ട്രോഫി ചാംപ‍്യന്മാരായ ജമ്മു കശ്മീരിനെതിരേയാണ് റെസ്റ്റ് ഓഫ് ഇന്ത‍്യ ഒക്റ്റോബർ ഒന്നിന് ശ്രീനഗറിൽ ഏറ്റുമുട്ടും.
രഞ്ജി താരം സ്മരൺ രവിചന്ദ്രൻ അടക്കമുള്ള താരങ്ങളെയാണ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ഏറെ നാൾ ഇന്ത‍്യൻ ടീമിലില്ലാതിരുന്ന മുകേഷ് കുമാർ, ആകാശ് ദീപ് അടക്കമുള്ള പേസർമാരും റെസ്റ്റ് ഓഫ് ഇന്ത‍്യ ടീമിലുണ്ട്.
ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത‍്യ ടീം: ഋഷഭ് പന്ത് (ക‍്യാപ്റ്റൻ), സർഫറാസ് ഖാൻ, സനത് സാങ്‌വാൻ, ശിഖർ മോഹൻ, സുദീപ് ഖരമി, സർഫറാസ് ഖാൻ ( വൈസ് ക‍്യാപ്റ്റൻ) സ്മരൺ രവിചന്ദ്രൻ, മാനവ് സുതാർ, സാരാംശ് ജെയിൻ, ആകാശ് ദീപ്, മുകേഷ് കുമാർ, മുകേഷ് ചൗധരി, ആരയ‍്യൻ ജുയാൽ, ആര‍്യൻ പാണ്ഡെ, അങ്കുൽ റോയ്, ആയുഷ് ഡൊസേജ