രോഹിത് ശർമ

 
Sports

രോഹിത് ശർമയെ വെള്ളം കുടിപ്പിച്ച ഓസ്ട്രേലിയൻ ബൗളർ, അത് സ്റ്റാർക്കും കമ്മിൻസുമല്ല

ഓസ്ട്രേലിയൻ ടീമിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന ചോദ‍്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഇന്ത‍്യൻ നായകൻ രോഹിത് ശർമ

Aswin AM

മുംബൈ: ഒരു ദശാബ്ദത്തിന്‍റെ ഇടവേളയ്ക്കു ശേഷമായിരുന്നു ഓസ്ട്രേലിയ ഇന്ത‍്യയിൽ നിന്നു ബോർഡർ ഗവാസ്കർ ട്രോഫി തിരിച്ചുപിടിച്ചത്. എക്കാലത്തും മികച്ച താരനിരയുള്ള ഓസീസിന് ഇത്തവണ വിജയം നേടിക്കൊടുത്തതിൽ മുഖ‍്യപങ്കുവഹിച്ചത് നായകൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ അടങ്ങുന്ന മികവുറ്റ ബൗളിങ് നിരയായിരുന്നു.

5 മത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് ആയിരുന്നു ഓസീസ് വിജയം നേടിയത്. ഇപ്പോഴിതാ ഓസ്ട്രേലിയൻ ടീമിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന ചോദ‍്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഇന്ത‍്യൻ നായകൻ രോഹിത് ശർമ.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ ആക്രമണകാരികളായ താരങ്ങളല്ല അതെന്നുള്ളതാണ് ഏറെ കൗതുകകരമായ കാര‍്യം. ജോഷ് ഹേസിൽവുഡിനു പകരകാരനായി ടീമിലെത്തിയ പേസർ സ്കോട്ട് ബോലാൻഡിനെയാണ് രോഹിത് ശർമ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറായി വിലയിരുത്തുന്നത്.

ബോലാൻഡിന്‍റെ ബൗളിങ് ആംഗിളുകൾ വളരെ മികച്ചതായിരുന്നുവെന്നും ബോലാൻഡിനെതിരേ റൺസ് കണ്ടെത്തുന്നതിനായി ഇന്ത‍്യൻ ടീം പിച്ച് മാപ്പ് തയാറാക്കി വിശകലനം ചെയ്തെന്നുമാണ് രോഹിത് ശർമ വെളിപ്പെടുത്തിയിരിക്കുന്നത്.

'‌'ബോലാൻഡിന്‍റെ ബൗളിങ് ആംഗിൾ വെല്ലുവിളി ഉയർത്തി. ബാറ്റർമാരെ സ്വതന്ത്രമായി ഷോട്ടുകൾ കളിക്കാൻ ബോലാൻഡ് അനുവദിച്ചില്ല. ഫുൾ ലെംഗ്ത് പന്തുകൾ അദ്ദേഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല'', രോഹിത് ശർമ പറഞ്ഞു.

പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ പരമ്പരയിൽ കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ മൂന്നാമത്തെ താരമായി ബോലാൻഡ് മാറി.

ഇന്ത‍്യൻ താരം വിരാട് കോലിയെയും ബോലാൻഡ് വിറപ്പിച്ചിരുന്നു. 5 ഇന്നിങ്സുകളിൽ 4 തവണയാണ് ബോലാൻഡ് കോലിയെ പുറത്താക്കിയത്.

32-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബോലാൻഡ് 13 മത്സരങ്ങളിൽ നിന്നും 56 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്