ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി

 
Sports

'തളരരുത്', മെസിയെ ആശ്വസിപ്പിച്ച് റൊണാൾഡോ, ഇൻസ്റ്റ​ഗ്രാമിൽ റെക്കോർഡ് തിരുത്തിക്കുറിച്ച് താരം

ഇതുവരെ 6.5 ദശലക്ഷത്തോളം ലൈക്കുകളാണ് കമന്‍റ് നേടിയത്

Manju Soman

ന്യൂയോർക്ക് പിതാവിന്റെ മരണത്തിൽ തകർന്നിരിക്കുന്ന ലയണൽ മെസിയെ ആശ്വസിപ്പിപ്പിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച കമന്റ് വൈറലായിരുന്നു. അച്ഛൻ ഹോർഹെയുടെ ഓർമകളിൽ മെസി പങ്കുവച്ച വികാരനിർഭരമായ ഇൻസ്റ്റ​ഗ്രാം കുറിപ്പിനു താഴെയാണ് കമന്റുമായി റൊണാൾഡോ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുത്തൻ റെക്കോർഡിട്ടിരിക്കുകയാണ് ഈ കമൻ്. ഇന്‍സ്റ്റഗ്രാമില്‍ കൂടുതൽ ലൈക്കുകൾ ലഭിച്ച കമന്റായാണ് ഇത് മാറിയത്.

‘‘ഈ വിഷമവേളയിൽ ലിയോയ്ക്കും കുടുംബാംഗങ്ങൾക്കും എന്റെ സ്നേഹാലിംഗനം. തളരാതിരിക്കൂ’’ – എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുടെ കുറിപ്പിനു താഴെ കമന്റ് ചെയ്തത്. സൂപ്പർതാരത്തിന്റെ കമന്റ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ 6.5 ദശലക്ഷത്തോളം ലൈക്കുകളാണ് കമന്‍റ് നേടിയത്. ‌‌

സ്വന്തം റെക്കോർഡ് തന്നെയാണ് റൊണാൾഡോ തിരുത്തിയെഴുതിയത്. 2024ല്‍ കിലിയന്‍ എംബപെ റയല്‍ മഡ്രിഡുമായി കരാറിലെത്തിയപ്പോൾ അഭിനന്ദനമറിയിച്ച് റൊണാൾഡോയിട്ട കമന്‍റിന് 6 ദശലക്ഷം പേരാണ് ലൈക് ചെയ്തത്.

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം; വെളിപ്പെടുത്തലുമായി അജിത് ഡോവൽ

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഭീകരബന്ധമുള്ള ബംഗാൾ സ്വദേശി അറസ്റ്റിൽ

ഇനി ചുരിദാറും ഷാളും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ പൊലീസുകാർക്കുള്ള യൂണിഫോം പരിഷ്‌കരിച്ചു