സഞ്ജയ് മഞ്ജരേക്കർ

 
Sports

രോഹിത് ശർമ 2027 ലോകകപ്പ് കളിക്കുമോ? മുൻ ഇന്ത‍്യൻ താരത്തിന്‍റെ മറുപടി ഇങ്ങനെ

സഞ്ജയ് മഞ്ജരേക്കറുടെ മറുപടി ചർച്ചയാകുന്നു

Aswin AM

ന‍്യൂഡൽഹി: അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20- ഏകദിന പരമ്പര കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സീനിയർ ഇന്ത‍്യൻ താരമായ രോഹിത് ശർമയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2027 ലോകകപ്പിൽ രോഹിത് ശർമ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇക്കാര‍്യം സംബന്ധിച്ച് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം.

ഇത് ഒരുപക്ഷേ വിവാദമായേക്കാം. പക്ഷേ ഞാൻ അത് കാര‍്യമാക്കുന്നില്ല. നമ്മൾ 2026ന്‍റെ മധ‍്യത്തിലാണ് ഏകദിന ലോകകപ്പ് 2027 ഒക്റ്റോബറിലാണ് നടക്കുന്നത്. ഇന്ത‍്യയ്ക്ക് ഒരുപാട് ഓപ്ഷനുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത‍്യന്‍ ക്രിക്കറ്റിന് ഏറ്റവും നല്ലത് എന്താണെന്ന് നാം ചിന്തിക്കണം. ഏകദിനത്തിൽ ഓപ്പണിങ് ചെയ്യുന്നത് രസകരമാണ്.

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തിന് 5 മുതൽ 10 വർഷം വരെ കളിക്കാൻ അവസരം നൽകണം. നിങ്ങൾ രോഹിത് ശർമയെ പറ്റി മാത്രം ചിന്തിക്കുന്നുള്ളൂവെങ്കിൽ അത് ശരിയല്ല. ഇന്ത‍്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ പറ്റിയും ചിന്തിക്കണം. അങ്ങനെ നോക്കുമ്പോൾ ഞാൻ രോഹിത് ശർമയെ തെരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. മഞ്ജരേക്കർ പറഞ്ഞു.

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും

ശ്രീലങ്കക്കെതിരേ ജയം മണത്ത് ഇന്ത്യ

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു

വിദ‍്യാർഥി പ്രക്ഷോഭത്തിനിടെ എകെ 47 ഉപയോഗിച്ച് വെടിയുതിർത്തു; ബിഹാറിൽ എസ്പിയെ സ്ഥലംമാറ്റി

പിഎം കെയേഴ്സിലേക്ക് പണം നൽകാൻ മടിച്ച് നാട്ടുകാർ; ഫണ്ടിൽ 30 ശതമാനം ഇടിവ്