sanju samson

 
Sports

നായകനായി തിരിച്ചു വരവ്; ഷെയ്ൻ വോണിന്‍റെ റെക്കോഡ് തകർത്ത് സഞ്ജു

രാജസ്ഥാൻ റോയൽസിനു വേണ്ടി ഏറ്റവും കൂടുതൽ വിജയം കൈവരിച്ച നായകനെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ

Aswin AM

ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിജയം നേടിയതോടെ രാജസ്ഥാൻ റോയൽസിനു വേണ്ടി ഏറ്റവും കൂടുതൽ വിജയം കൈവരിച്ച നായകനെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ.

രാജസ്ഥാനു വേണ്ടി 62 മത്സരങ്ങൾ നായകനായ സഞ്ജു ടീമിനെ 32 തവണ വിജയിപ്പിച്ചു. 55 മത്സരങ്ങളിൽ 31 തവണ രാജസ്ഥാനെ വിജയിപ്പിച്ച ഷെയ്ൻ വോണിന്‍റെ റെക്കോഡാണ് സഞ്ജു മറികടന്നത്.

40 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങൾ നേടിയ രാഹുൽ ദ്രാവിഡാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

പഞ്ചാബ് കിങ്സിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തിൽ 50 റൺസിനായിരുന്നു രാജസ്ഥാൻ വിജയിച്ചത്.

206 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ പഞ്ചാബിന്‍റെ ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!