.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍ണില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. ഇത് മൂന്നാംതവണയാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണില്‍ കലാശപ്പോരിനിറങ്ങുന്നത്. പാരീസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യരായ കൊറിയയുടെ കങ് മിന്യൂക് - സിയോ സെങ്ജെ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. 21-13, 21-16 സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.
40 മിനിറ്റോളം പോരാട്ടം നീണ്ടു. ജപ്പാന്‍റെ തകുറോ ഹോകി - യുഗോകൊബയാഷി സഖ്യവും ചൈനയുടെ ലീ ഝെ - യാങ് പോ സുവാന്‍ സഖ്യവും തമ്മില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയികളുമായാണ് ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തിന് ഏറ്റുമുട്ടേണ്ടത്.
2024-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി.ഡബ്ല്യൂ.എഫ്. ടൂര്‍ണമെന്‍റുകളില്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ പ്രവേശിക്കുന്നത്. പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 2024-ലെ ആദ്യ കിരീടമാണ് ഇരുവരുടെയും ലക്ഷ്യം. ഈ വര്‍ഷം രണ്ട് ടൂര്‍ണമെന്‍റുകളില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മലേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യന്‍ ഓപ്പണിലുമാണ് നേരത്തേ ഫൈനലില്‍ പരാജയപ്പെട്ടത്.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്‍റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. 20-23, 21-13, 21-11 എന്ന സ്‌കോറിന്‌നിലവിലെ ലോക ചാമ്പ്യന്‍ കുന്‍ലാവുട്ട് വിറ്റിഡ്സര്‍നില്‍ ആണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്.
ഫൈനലിലെത്തിയിരുന്നെങ്കില്‍ പാരീസ് ഒളിംപിക്‌സിന് ലക്ഷ്യക്ക് യോഗ്യത നേടാനാകുമായിരുന്നു. എന്നാല്‍, ഒളിംപിക്‌സ് യോഗ്യതയ്ക്ക് ഇനിയും അദ്ദേഹത്തിന് ധാരാലം അവസരങ്ങളുണ്ട്.