.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാരീസ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ ടീമിലെത്തിക്കാന്‍ 400 മില്യണ്‍ യൂറോ അഥവാ 3600 കോടി രൂപ ഓഫര്‍ ചെയ്ത് സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍. എന്നാല്‍, മെസിയുടെ ഏജന്റ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ഇതോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് കൊമ്പു കോര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2023 ജൂണ്‍ 30 ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുമായുഉള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസി ഫ്രീ ഏജന്റായി മാറും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 1800 കോടി രൂപ പ്രതിഫലത്തില്‍ ആയിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ എത്തിയത്. അല്‍ നസര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നല്‍കിയതിന്റെ ഇരട്ടി പ്രതിഫലമാണ് അല്‍ ഗിലാലിന്റെ വാദ്ഗാനം.
അതേസമയം, ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുമായുള്ള ചര്‍ച്ചകള്‍ ഏകദേശം അവസാനിച്ച മട്ടിലാണ്. ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബില്‍ തുടരാന്‍ താത്പര്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡിമാന്‍ഡ് അംഗീകരിക്കാന്‍ പി എസ് ജി തയാറായിട്ടില്ല എന്നാണ് അറിയുന്നത്.
ക്ലബ്ബില്‍ അധികാരം വേണം എന്ന ലയണല്‍ മെസിയുടെ ആവശ്യമാണ് പി എസ് ജിക്കു മുന്നില്‍ നിലവില്‍ കീറാമുട്ടി ആയി തുടരുന്നത്. ഇതിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാര്‍ക്കസ് റാഷ്ഫോഡിനെ നല്കി മെസിയെ സ്വന്തമാക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
സൗദി അറേബ്യയില്‍ നിന്നുള്ള ഓഫര്‍ ലയണല്‍ മെസി തള്ളി കളയും എന്നാണ് അദ്ദേഹത്തോട് അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
യൂറോപ്പ് വിട്ട് പുറത്തേക്ക് ക്ലബ് ഫുട്ബോള്‍ കളിക്കാന്‍ ലയണല്‍ മെസി താത്പര്യപ്പെടുന്നില്ല എന്നതാണ് ഇതിന്റെ കാരണം.