ഷഹീൻ ഷാ അഫ്രീദി

 
Sports

അരങ്ങേറ്റ മത്സരത്തിൽ അടിപതറി; ബിഗ് ബാഷ് ലീഗിൽ അഫ്രീദിയെ അടിച്ച് തരിപ്പണമാക്കി ന‍്യൂസിലൻഡ് താരം

അരങ്ങേറ്റ മത്സരത്തിൽ 2.4 ഓവറിൽ നിന്നും ഷഹീൻ ഷാ അഫ്രീദി വിട്ടുകൊടുത്തത് 43 റൺസാണ്

Aswin AM

വിക്റ്റോറിയ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ഷഹീൻ ഷാ അഫ്രീദി. പേസ് കൊണ്ടും സ്വിങ് കൊണ്ടും എതിരാളികളെ പ്രതിരോധത്തിലാകുന്നത് ഷഹീന്‍റെ ഒരു വിനോദമാണ്. എന്നാൽ സമീപകാലങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ലെന്ന് സ്റ്റാറ്റ്സുകൾ പരിശോധിക്കുമ്പോൾ മനസിലാവും.

അതിനുദാഹരണമാണ് ബിഗ് ബാഷ് ലീഗിൽ തിങ്കളാഴ്ച നടന്ന മെൽബൺ റിനിഗേഡ്സും ബ്രിസ്ബെയ്ൻ‌ ഹീറ്റും തമ്മിലുള്ള മത്സരം. അരങ്ങേറ്റ മത്സരത്തിൽ 2.4 ഓവറിൽ നിന്നും താരം വിട്ടുകൊടുത്തത് 43 റൺസാണ്. ഒരു വിക്കറ്റ് പോലും ഷഹീന് വീഴ്ത്താനായില്ല.

തന്‍റെ മൂന്നാം ഓവറിൽ രണ്ടു ഭീമർ എറിഞ്ഞതിനു പിന്നാലെ താരത്തെ പന്തെറിയുന്നതിൽ നിന്നും വിലക്കിയിരുന്നു. ന‍്യൂസിലൻഡ് താരം ടിം സെയ്ഫെർട്ടാണ് ഷഹീനെ അടിച്ചു തരിപ്പണമാക്കിയത്. 16.13 ആണ് ഈ മത്സരത്തിലെ ഷഹീന്‍റെ ബൗളിങ് എക്കണോമി.

മെൽബൺ റിനിഗേഡ്സിനു വേണ്ടി 56 പന്തിൽ 9 ബൗണ്ടറിയും 6 സിക്സും അടക്കം 102 റൺസാണ് സെയ്ഫെർട്ട് അടിച്ചുകൂട്ടിയത്. അതേസമയം, പാക്കിസ്ഥാൻ താരമായ മുഹമ്മദ് റിസ്‌വാനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (10 പന്തിൽ 4). ടി20 ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന റിസ്‌വാനെയാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ബാബർ അസമിന് 98 റൺസിന് സെഞ്ചുറി നഷ്ടമായിരുന്നു.

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടി തുടങ്ങി

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ