ഷഹീൻ അഫ്രീദി

 
Sports

''പാക്കിസ്ഥാനെ പറ്റി മിണ്ടരുത്, പിഎസ്‌എല്ലിനെ പറ്റി ചോദിക്കൂ''; മാധ‍്യമപ്രവർത്തകനോട് പ്രകോപിതനായി ഷഹീൻ അഫ്രീദി

അഫ്രീദിയുടെ പ്രതികരണം പാക്ക് ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്

Aswin AM

ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരേ 2-1ന് ഏകദിന പരമ്പര നഷ്ടമായതിനു ശേഷം തകർച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ ടീമിന്‍റെ മോശം പ്രകടനത്തെ പറ്റി ചോദ‍്യങ്ങൾ ചോദിച്ച മാധ‍്യമപ്രവർത്തകന് മറുപടി നൽകി ക‍്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി.

പാക്കിസ്ഥാനെ പറ്റി ചോദിക്കരുതെന്നും നിലവിൽ കളിക്കുന്നത് പിഎസ്എൽ ആണെന്നും അതിനെ പറ്റി ചോദിക്കൂയെന്നായിരുന്നു അഫ്രീദിയുടെ മറുപടി.

'ഞങ്ങൾ പാക്കിസ്ഥാനു വേണ്ടി കളിക്കുമ്പോൾ നിങ്ങൾക്ക് പാക്കിസ്ഥാനെ പറ്റി ചോദിക്കാം. ഞങ്ങൾ അതിന് മറുപടി നൽകും'. അഫ്രീദി പറഞ്ഞു

അഫ്രീദിയുടെ പ്രതികരണം പാക്ക് ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. 2026 പിഎസ്എൽ സീസണിനു മുന്നോടിയായിട്ടുള്ള പ്രസ് മീറ്റിലായിരുന്നു മാധ‍്യമപ്രവർത്തകന്‍റെ ചോദ‍്യം. ബാബർ അസമിന്‍റെ ടി20 സ്ട്രൈക്ക് റേറ്റിനെ പറ്റിയും മാധ‍്യമപ്രവർത്തകൻ ചോദിച്ചിരുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

കിലയിൽ ബിരുദ വിഷയങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ചൊവ്വാഴ്ച മുതൽ

ചൂടിനെ പ്രതിരോധിക്കാൻ പട്ടി ഇറച്ചി സൂപ്പ് കഴിക്കൂ; ജനങ്ങൾക്ക് നിർദേശം നൽകി ഉത്തര കൊറിയ

കോടതിക്ക് വേറെ ജോലിയുണ്ട്; പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കാലാവധി നീട്ടി നൽകി കേന്ദ്രം