കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.

 

File

Sports

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഷാർജ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിക്ക് കീഴിലുള്ള കൺസോർഷ്യം ഐഎസ്എൽ ടീമിനെ ഏറ്റെടുത്തേക്കും

Kochi Bureau

കൊച്ചി: ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം ഷാർജ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിക്ക് കീഴിലുള്ള കൺസോർഷ്യം ഏറ്റെടുക്കുമെന്ന് സൂചന. ബംഗളൂരുവിലുള്ള ഗൾഫ് മലയാളി സംരംഭകനും ഉൾപ്പെട്ട കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ മേഖലകളിൽ വൻ നിക്ഷേപമുള്ള അൽ ഖാസിമി ഗ്രൂപ്പ് ഒഫ് കമ്പനി ചുക്കാൻ പിടിക്കുന്ന കൺസോർഷ്യം കേരള ബ്ലാസ്റ്റേഴ്സിനായി 100 കോടി രൂപയാണ് ചെലവിടുന്നത്. തുകയുടെ ആദ്യ ഗഡു നിലവിലെ ഉടമകളായ മാഗ് സ്പോർട്സിന് കൈമാറിയെന്നാണ് വിവരം.

പുതിയ ഉടമകൾ വന്നാലും പരിശീലക സ്ഥാനത്ത് ആഷ്‌ലി വെസ്റ്റ്‌വുഡ് തുടരുമെന്നാണ് സൂചന. പുതിയ ഉടമകളുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിലവാരവും മൂല്യവും ഉയർത്തുമെന്നു കരുതപ്പെടുന്നു.

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ