ശിഖർ ധനാവും സോഫി ഷൈനും

 
Sports

ഐറിഷ് സുന്ദരിയെ സ്വന്തമാക്കി ശിഖർ ധവാൻ; വിവാഹാശംസ നേർന്ന് ചഹൽ

ഐഷ മുഖർജിയാണ് ധവാന്‍റെ ആദ്യഭാര്യ.

MV Desk

മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. ദീർഘകാലമായി പ്രണയത്തിലായിരുന്ന അയർലൻഡ് സ്വദേശി സോഫി ഷൈനാണ് ധവാന്‍റെ വധു. ഡൽഹിയിൽ അടുത്ത ബന്ധുക്കളും സൃഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. മറ്റൊരു ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചഹൽ ധവാന്‍റെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. വിവാഹ നിശ്ചയത്തെക്കുറിച്ച് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്‍റിൽ ബിരുദം നേടിയ സോഫി പ്രൊഡക്റ്റ് കൺസൾട്ടന്‍റാണ്.

ക്രിക്കറ്റ് താരങ്ങൾ സിനിമാ താരങ്ങളും മോഡലുകളുമായി ഡേറ്റ് ചെയ്യുന്ന കാലഘട്ടത്തിലാണ് ധവാൻ സോഫിയുമായി പ്രണയത്തിലായത്. ക്രിക്കറ്റ് മാച്ചുകളിലും മറ്റു പരിപാടികളിലും ധവാനൊപ്പം സോഫി പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും 2025ലാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.

അയർലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോഫി അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷന്‍റെ സെക്കൻഡ് വൈസ് പ്രസിഡന്‍റാണ്. ശിഖർ ധവാൻ ഫൗണ്ടേഷന്‍റെ തലപ്പത്തും ഇപ്പോൾ സോഫിയുണ്ട്. ഇൻസ്റ്റഗ്രാമിൻ മൂന്ന് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് സോഫിക്കുള്ളത്. ഐഷ മുഖർജിയാണ് ധവാന്‍റെ ആദ്യഭാര്യ. 2023ൽ ഇരുവരും വിവാഹമോചിതരായി. 11 വയസുള്ള ഒരു മകനും ഇരുവർക്കുമുണ്ട്.

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ